കാലിക്കറ്റ് മുന്‍ ആക്ടിങ് രജിസ്ട്രാറെ തരംതാഴ്ത്തിയത് ഹൈകോടതി റദ്ദാക്കി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ ആക്ടിങ് രജിസ്ട്രാര്‍ ഡോ. ടി.കെ. നാരായണനെ പ്രഫസര്‍ തസ്തികയില്‍നിന്ന് റീഡറാക്കി തരംതാഴ്ത്തിയ സിന്‍ഡിക്കേറ്റ് നടപടി ഹൈകോടതി റദ്ദാക്കി. 97 മുതല്‍ പ്രഫസറായി കണക്കാക്കി ഇദ്ദേഹത്തിന് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു.
മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ കാലത്തെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റാണ് സംസ്കൃത പഠനവകുപ്പിലെ പ്രഫസറായ ടി.കെ. നാരായണനെ തരംതാഴ്ത്തിയത്. 1986ലെ വിജ്ഞാപനപ്രകാരം നിയമനം ലഭിക്കാതെപോയ അപേക്ഷകന്‍ കൊല്ലം സ്വദേശി ഡോ. ബി. കരുണാകരന് സംസ്കൃത പ്രഫസര്‍ തസ്തിക നല്‍കിയതായി കണക്കാക്കി ആനുകൂല്യം നല്‍കണമെന്ന ചാന്‍സലറുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു തരംതാഴ്ത്തല്‍ നടപടി. ഇതനുസരിച്ച് 2012മേയില്‍ വിരമിച്ച ടി.കെ. നാരായണന്‍െറ പെന്‍ഷനും റീഡര്‍ സ്കെയിലില്‍ നിശ്ചയിച്ചു. സിന്‍ഡിക്കേറ്റിന്‍െറ നടപടി ചോദ്യംചെയ്താണ് ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.
1997ല്‍ പ്രഫസറായ ഇദ്ദേഹത്തിന്‍െറ നിയമനം 1986ലെ വിജ്ഞാപനപ്രകാരമല്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇടത് അധ്യാപകസംഘടന ആക്ടിന്‍െറ പ്രസിഡന്‍റായിരുന്ന ഇദ്ദേഹം നാലുവര്‍ഷം ആക്ടിങ് രജിസ്ട്രാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.