ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
text_fieldsകോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചും കൂട്ടായ വിലപേശല്‍ എന്ന ട്രേഡ് യൂനിയന്‍ അവകാശം നിഷേധിച്ചും ഏകാധിപത്യപരമായി സേവനവേതന വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാനുള്ള എസ്.ബി.ഐയുടെ നയങ്ങള്‍ക്കെതിരായാണ് ദേശവ്യാപക പ്രതിഷേധം. എസ്.ബി.ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്രമായി വളരാന്‍ അനുവദിക്കുക, സ്വീപ്പര്‍, പ്യൂണ്‍ തസ്തികകള്‍ നിര്‍ത്തലാക്കരുത്, പുറംജോലി കരാര്‍വത്കരണം ഉപേക്ഷിക്കുക, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വ്യാപകമായി സ്ഥലംമാറ്റം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ഇതിന് മുന്നോടിയായി ബുധനാഴ്ച കരിദിനം ആചരിക്കും. 24ന് എസ്.ബി.ടി ഹെഡ് ഓഫിസിന് മുന്നില്‍ 12 മണിക്കൂര്‍ ധര്‍ണ നടത്തും. 30ന് പ്രതിഷേധറാലികളും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.