ഉമ്മൻചാണ്ടി സർക്കാറിനെ ജനം അടിച്ച് പുറത്താക്കും: വി.എസ്
text_fieldsകാസർകോട്: അഴിമതിക്കാരെയും കോഴക്കാരെയും പോറ്റി വളർത്തുന്ന ഉമ്മൻചാണ്ടി സർക്കാറിനെ അടുത്ത തെരഞ്ഞെടുപ്പിൽ ജനം അടിച്ച് പുറത്താക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. കൊടിയ അഴിമതിയും വിലക്കയറ്റവും മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
കോഴ വാങ്ങിയതിന്‍റെ പേരിൽ കെ.എം മാണി മന്ത്രിസഭയിൽ നിന്ന് പുറത്തുപോയി. 15 കോടി രൂപ കോഴ വാങ്ങിയതിന് മറ്റൊരു മന്ത്രിയായ കെ. ബാബു പുറത്താക്കലിന്‍റെ വക്കിലാണ്. അഴിമതിക്കാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന്‍റെ ഉദാഹരണമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ കനത്ത പരാജയം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ ഇതേ മാതൃക തുടരുമെന്നും വി.എസ് പറഞ്ഞു.
അഴിമതി കാര്യത്തിൽ പുതിയ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ നിലപാടുകൾ നോക്കി പ്രതികരിക്കാമെന്ന് വി.എസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.