പമ്പാനദിയില്‍ വസ്ത്രം ഉപേക്ഷിക്കരുത് –ദേവസ്വം പ്രസിഡന്‍റ്
text_fieldsശബരിമല: ശബരിമല അയ്യപ്പഭക്തന്മാര്‍ പമ്പാനദിയില്‍ ഉടുവസ്ത്രം ഉപേക്ഷിക്കുന്നത് തെറ്റായ ആചാരമാണെന്നും ഹൈകോടതിയുടെ ഉത്തരവനുസരിച്ച് ആറു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
പമ്പയാറ്റില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ പാടില്ല എന്ന് വിവിധഭാഷകളില്‍ ബോര്‍ഡുകള്‍ എഴുതിവെക്കാനും പമ്പാ പബ്ളിസിറ്റി ഓഫിസില്‍നിന്ന് വിവിധഭാഷകളില്‍ മൈക് അനൗണ്‍സ്മെന്‍റ് ചെയ്യാനും നടപടി സ്വീകരിക്കും. വസ്ത്രം ഉപേക്ഷിക്കണമെന്നുള്ളവര്‍ക്ക് പമ്പാനദീതീരത്ത് വെച്ചിട്ടുള്ള ബാസ്കറ്റില്‍ നിക്ഷേപിക്കാം. ഒപ്പം നദിയില്‍ നേരത്തേ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങള്‍ താല്‍ക്കാലിക തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യും. ബുധനാഴ്ച മുതല്‍ മകരവിളക്ക് കഴിയുന്നതുവരെ ബോര്‍ഡ് പ്രസിഡന്‍േറാ രണ്ടംഗങ്ങളില്‍ ഒരാളോ സന്നിധാനത്ത് ക്യാമ്പ് ചെയ്ത് ശബരിമല തീര്‍ഥാടനത്തിന് നേതൃത്വം നല്‍കുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.