കരിപ്പൂര്‍ വിമാനത്താവളം: 485 ഏക്കര്‍ ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി 485 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതില്‍ 385 ഏക്കര്‍ വിമാനത്താവള വികസനത്തിനും 100 ഏക്കര്‍ കുടിയൊഴിപ്പിക്കേണ്ടിവരുന്നവരുടെ പുനരധിവാസത്തിനുമാണ്. വിമാനത്താവള ടെര്‍മിനല്‍ മാറ്റിസ്ഥാപിക്കാനാണ് 147 ഏക്കര്‍. ആറു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ.
പുനരധിവാസത്തിനുള്ള ഭൂമി ആദ്യം ലഭ്യമാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 1000ത്തോളം കുടുംബങ്ങളെയാണ് ഇത് ബാധിക്കുക. വിമാനത്താവള വികസന ഭൂമി എവിടെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സ്പെഷല്‍ ഓഫിസര്‍ കൂടി ഇടപെട്ട് ഏറ്റെടുക്കുന്ന സ്ഥലം കൃത്യമായി ബോധ്യപ്പെടുത്താന്‍ ധാരണയായി. ഇതിനാവശ്യമായ നടപടി ഉടന്‍ കൈക്കൊള്ളും. മന്ത്രിമാരായ കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, ജനപ്രതിനിധികള്‍, സമരസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.