ലിംഗനീതി വിവേചനം: മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്‍െറ കോലം കത്തിച്ചു
text_fieldsകൊച്ചി: ലിംഗനീതി വിവേചനം ആരോപിച്ച് എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍െറ കോലം കത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും. കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കാന്‍ പാടില്ളെന്ന് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കാമ്പസിലെ സെന്‍ട്രല്‍ സ്ക്വയര്‍ എന്നറിയപ്പെടുന്ന മരത്തണലില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് പ്രിന്‍സിപ്പല്‍ തടഞ്ഞുവെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. ഇവിടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചുകണ്ടാല്‍ ക്ളാസിലേക്ക് വിരട്ടി ഓടിക്കുന്നതിന് പ്രിന്‍സിപ്പല്‍ ചില അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് മാധ്യമങ്ങളെ അറിയിച്ചശേഷം എസ്.എഫ്.ഐ പതാകയേന്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്‍െറ കോലം കത്തിക്കുകയായിരുന്നു.
കാമ്പസിനുള്ളില്‍ അസ്വസ്ഥമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ളാസ് കഴിഞ്ഞാലുടന്‍ വിദ്യാര്‍ഥികള്‍ കാമ്പസ് വിട്ടിരിക്കണമെന്നും സ്പെഷല്‍ ക്ളാസിനത്തെുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നുമാണ് നിര്‍ദേശം. അതേസമയം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് തടയുന്ന തരത്തില്‍ യാതൊരു ഉത്തരവും നല്‍കിയിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എല്‍ ബീന അറിയിച്ചു. ഹോസ്റ്റല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ചില മുന്‍ വിദ്യാര്‍ഥികള്‍ കാമ്പസിന്‍െറ അച്ചടക്ക അന്തരീക്ഷം തകര്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഇത്തരം വിദ്യാര്‍ഥികള്‍ കാമ്പസിനകത്ത് കയറി പ്രശ്നമുണ്ടാക്കുന്നത് തടയാന്‍ കോളജ് അച്ചടക്ക സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഇതാണ് ചിലര്‍ തെറ്റായി ചിത്രീകരിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.