ശബരി റെയിൽ സാധ്യത തെളിയുന്നു
text_fieldsതൊടുപുഴ: മധ്യ കേരളത്തിെൻറയും മലയോര ജനതയുടെയും സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി അങ്കമാലി ശബരി റെയിൽ പാതക്ക് 16 വർഷങ്ങൾക്കുശേഷം പുതുജീവൻ വെക്കുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്താൽ കേന്ദ്രം സഹകരിക്കാൻ തയാറാണെന്ന് റെയിൽവേ മന്ത്രി പാർലമെൻറിൽ ഉറപ്പുനൽകിയിരുന്നു. കേരള സർക്കാർ ഇത് സംബന്ധിച്ച് അനുഭാവ പൂർണയായ തീരുമാനമെടുത്തതിനെ തുടർന്നാണ് പദ്ധതി യാഥാർഥ്യമാകാൻ സാധ്യതയേറിയതായി ജോയ്സ് ജോർജ് എം.പി അറിയിച്ചത്.
കേന്ദ്രവും സംസ്ഥാനവും പദ്ധതിച്ചെലവിെൻറ 50 ശതമാനം വീതം തുല്യമായി വഹിക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. 2016–17 വർഷത്തേക്ക് പദ്ധതിച്ചെലവിെൻറ പകുതിയായ 602 കോടി വഹിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇക്കാര്യം ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് ചേർന്ന എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചതായും ജോയ്സ് ജോർജ് എം.പി പറഞ്ഞു. 1204 കോടിയാണ് പദ്ധതിച്ചെലവ്. സംസ്ഥാന സർക്കാർ തീരുമാനമെടുത്തതോടെ കേന്ദ്ര സഹകരണം ഉണ്ടാകുമെന്ന് ഉറപ്പായി. കേന്ദ്രം നേരത്തേതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കോടിക്കണക്കായ ശബരിമല തീർഥാടകർക്ക് സന്തോഷം പകരുന്നതാണ് പുതിയ തീരുമാനം. 16 വർഷമായി മുടങ്ങിക്കിടന്ന പദ്ധതി യഥാർഥത്തിൽ വിസ്മൃതിയിലേക്ക് നീങ്ങുകയായിരുന്നു. ശബരി റെയിൽവേ പദ്ധതിച്ചെലവിെൻറ 50 ശതമാനം വഹിക്കാൻ തയാറല്ലെന്നായിരുന്നു കേരളത്തിെൻറ ആദ്യ നിലപാട്. എന്നാൽ, ഈ നിലപാട് മാറ്റിയാണ് ഇപ്പോൾ സർക്കാർ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.