സ്രാവുകളുടെ ഇടയിൽ നീന്തേണ്ടി വരുന്ന സാഹസം -വീണ്ടുംജേക്കബ് തോമസിെൻറ ഫേസ്ബുക് േപാസ്റ്റ്
text_fieldsതിരുവനന്തപുരം: പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായ ഡി.ജി.പി ജേക്കബ് തോമസ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. 'സ്രാവുകളുടെ ഇടയിൽ നീന്തേണ്ടി വരുന്ന സാഹസം. സംരക്ഷണം ഉണ്ടാവുമോ' എന്നാണ് ജേക്കബ് തോമസിന്‍റെ പുതിയ പോസ്റ്റ്. ബുധനാഴ്ച രാത്രി പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതുവരെ ആറായിരത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എ.ഡി.ജി.പിയെ പിന്തുണച്ച് നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. മൂവായിരത്തോളം പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.
'ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ' എന്ന് സ്വന്തം കൈപ്പടയിലെഴുതിയ ചോദ്യമുന്നയിച്ചുകൊണ്ട് ഈ മാസം 12നാണ് ജേക്കബ് തോമസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ബാർ കോഴക്കേസിൽ സർക്കാരിന് ദോഷമുണ്ടാക്കുന്ന പ്രസ്‌താവനകൾ നടത്തിയെന്നാരോപിച്ച് സർക്കാർ നടപടിക്ക് ഒരുങ്ങുമ്പോഴാണ് ഫേസ്ബുക്കിലൂടെ ജേക്കബ് തോമസ് വീണ്ടും രംഗത്ത് വന്നത്.
ബാർ കോഴക്കേസിലെ വിജിലൻസ് കോടതി വിധിയോട് സത്യം ജയിച്ചെന്ന് ജേക്കബ് തോമസ് പ്രതികരിച്ചത് വിവാദമായിരുന്നു. പരാമർശം സർക്കാറിനെ പ്രതികൂട്ടിലാക്കിയെന്ന വിലയിരുത്തലിനെ തുടർന്ന് ചീഫ് സെക്രട്ടറി, തോമസ് ജേക്കബിനോട് വിശദീകരണം തേടിയിരുന്നു.
ബാർ കോഴ വിഷയത്തിൽ മുഖ്യമന്ത്രിയെയോ സർക്കാറിനെയോ താൻ വിമർശിച്ചിട്ടില്ലെന്നായിരുന്നു ഡി.ജി.പി തോമസ് ജേക്കബ് ചീഫ് സെക്രട്ടറിക്ക് മറുപടി നൽകിയത്. മറ്റ് പല ഉന്നത ഉദ്യോഗസ്ഥരും സർക്കാർ നയങ്ങളെ പരസ്യമായി വിമർശിക്കുന്നുണ്ട്. എന്നാൽ, താൻ സർക്കാറിനെ പ്രതികൂട്ടിലാക്കിയിട്ടില്ല. സത്യം ജയിക്കട്ടെ എന്ന് മാത്രമാണ് താൻ മാധ്യമങ്ങളോട് പറഞ്ഞതെന്നും ഡി.ജി.പി പറഞ്ഞിരുന്നു. സത്യമേവ ജയതേ എന്നാണ് ജേക്കബ് തോമസിന്‍റെ ഫേസ്ബുക്കിന്‍റെ കവർഫോട്ടോയിലും രേഖപ്പെടുത്തിയിരിക്കുന്നത്.
Posted by Dr.Jacob Thomas IPS on Wednesday, November 18, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.