ഒഞ്ചിയത്ത് ലീഗിന്‍െറ പിന്തുണ തേടിയത് നയവിരുദ്ധം –ടി.എല്‍. സന്തോഷ്
text_fieldsതൃശൂര്‍: ഒഞ്ചിയം പഞ്ചായത്തില്‍ മുസ്ലിംലീഗിന്‍െറ പിന്തുണയോടെ ഭരണത്തില്‍ എത്തിയത് ആര്‍.എം.പിയുടെ നയത്തിന് ചേരുന്നതല്ളെന്ന് സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്. ശനിയാഴ്ച കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലെ ഘടകകക്ഷികളുടെ പിന്തുണ തേടുകയോ പിന്തുണക്കുകയോ വേണ്ടെന്നായിരുന്നു തീരുമാനം. പതിനേഴംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും ആര്‍.എം.പിക്ക് ആറും യു.ഡി.എഫിന് നാലും സീറ്റാണ്. യു.ഡി.എഫില്‍ ലീഗിന് രണ്ടും കോണ്‍ഗ്രസിനും ജെ.ഡി.യുവിനും ഓരോ അംഗവും. ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് ആര്‍.എം.പി പ്രസിഡന്‍റ് സ്ഥാനം നേടിയത്. ടി.പി. ചന്ദ്രശേഖരന്‍െറ തല ചിതറിക്കുമെന്ന് പറഞ്ഞ സി.പി.എം ഭരണത്തില്‍ എത്താതിരിക്കാന്‍ പ്രാദേശിക തലത്തില്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കാം. അത് പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും സന്തോഷ് പറഞ്ഞു. ആര്‍.എം.പിയുടെ തൃശൂരിലെ നേതാക്കള്‍ വ്യാഴാഴ്ച തളിക്കുളത്ത് പ്രത്യേക യോഗം ചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.