അനധികൃത സ്വത്ത്: ടി.ഒ സൂരജിനെതിരെ വിജിലൻസ് കുറ്റപത്രം
text_fieldsകൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലൻസ് കുറ്റപത്രം തയാറാക്കി. 11 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. സൂരജിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു.
2004 മുതൽ 2014 വരെ പത്ത് കൊല്ലത്തെ രേഖകളിലെ സ്വത്ത് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് 11 കോടി രൂപ ആസ്തി കണക്കാക്കിയത്. വരുമാനത്തേക്കാൾ മൂന്നിരിട്ടി സ്വത്ത് സൂരജ് സമ്പാദിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിരുവനന്തപുരം, തൃശൂർ, കൊച്ചി, ഇടുക്കി ജില്ലകളിലും ഭാര്യ, മക്കൾ എന്നിവരുടെ പേരിലും ഭൂമിയും ഫ്ളാറ്റും ഉണ്ട്. മൂന്ന് മക്കളും സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് പഠിക്കുന്നത്. മകന്‍റെ പേരിൽ മംഗലാപുരത്ത് ആഡംബര ഫ്ളാറ്റുണ്ട്. കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന ഭൂമിയും ഗോഡൗണും സൂരജിനുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
മുൻ കലക്ടറും വ്യവസായ വകുപ്പ് ഡയറക്ടറുമായിരുന്ന സൂരജ് അനധികൃത സ്വത്ത് സമ്പാദന കേസിൽ നിലവിൽ സസ്പെൻഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.