മോഹന്‍ ഭാഗവതിന്‍െറ കണ്ണൂര്‍ സന്ദര്‍ശനം അന്വേഷിക്കണം –എം. സ്വരാജ്
text_fieldsകണ്ണൂര്‍: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍െറ കണ്ണൂരിലെ രഹസ്യ യോഗം സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഭാഗവത് എന്തിന് വന്നുവെന്നും എന്താണ് പരിപാടിയെന്നും പുറത്താര്‍ക്കുമറിയില്ല. കേരളത്തെ കാവിപുതപ്പിക്കാനും ഉത്തരേന്ത്യയിലേത് പോലെ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനുമുള്ള അങ്ങേയറ്റം അപകടകരമായ തീരുമാനവും ആസൂത്രണവും ഗൂഢാലോചനയുമാണ് കണ്ണൂരില്‍ നടന്ന രഹസ്യ യോഗത്തിലുണ്ടായതെന്നാണ് വിവരം. ഭാഗവതിനെ പോലെ ഇഡെഡ് കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ കേരളത്തിലത്തെിയത് പുറംലോകം അറിഞ്ഞില്ല. ആര്‍.എസ്.എസിന്‍െറ ആശയങ്ങള്‍ കേരളം അകറ്റിനിര്‍ത്തിയതാണ്. എന്നാല്‍, സാമുദായിക ശക്തികളില്‍ കടന്നുകയറി ആര്‍.എസ്.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം. ഇതിനുള്ള ഗുഢാലോചനക്ക് നേരിട്ട് നേതൃത്വം നല്‍കാനാണ് മോഹന്‍ ഭാഗവത് കണ്ണൂരിലത്തെി രഹസ്യ യോഗം ചേര്‍ന്നതും ചര്‍ച്ച നടത്തി തീരുമാനമെടുത്തതും. നേരായ വഴിയില്‍ അധികാരത്തിലത്തൊന്‍ കഴിയാത്തതിനാല്‍ ആര്‍.എസ്.എസ് വളഞ്ഞ വഴി ഉപയോഗിക്കുകയാണ്.
വെള്ളാപ്പള്ളിക്ക് ആര്‍.എസ്.എസിലോ അല്‍ഖാഇദയിലോ ചേരാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അത് ശ്രീനാരായണഗുരുവിന്‍െറ ചെലവിലാകരുത്. ഗുരുവിന്‍െറ ആശയങ്ങളോട് വെള്ളാപ്പള്ളി കാട്ടുന്നത് വഞ്ചനയാണ്. എസ്.എന്‍.ഡി.പിയുടെ നേതൃസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് ധാര്‍മികമായി അര്‍ഹതയില്ല. എസ്.എന്‍.ഡി.പിയെ മുന്നില്‍നിര്‍ത്തി കേരളം മുഴുവന്‍ ആര്‍.എസ്.എസിന്‍െറ കീഴിലത്തെിക്കുകയാണ്.
പശുക്കളെ കൊല്ലുന്നവര്‍ നാടിന്‍െറ ശത്രുക്കളാണെന്നും അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ളെന്നും പറഞ്ഞ ഉത്തരഖണ്ഡ് മുഖ്യമന്ത്രി കോണ്‍ഗ്രസ് വിട്ട് ആര്‍.എസ്.എസില്‍ ചേരുന്നതാണ് നല്ലത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആര്‍.എസ്.എസിനോട് മൃദുസമീപനമാണ്. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റിയാസ്, പി. സന്തോഷ്, ബിജു കണ്ടക്കൈ, ബിനോയി കുര്യന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.