Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിന്മുറക്കാർ ശിരസ്സ്...

പിന്മുറക്കാർ ശിരസ്സ് നമിച്ചു; ഗജരാജൻ കേശവന് പ്രണാമം

text_fields
bookmark_border
പിന്മുറക്കാർ ശിരസ്സ് നമിച്ചു; ഗജരാജൻ കേശവന് പ്രണാമം
cancel

ഗുരുവായൂർ: ആനക്കഥകളിലെ രാജാവായ ഗജരാജൻ കേശവെൻറ സ്മരണകൾക്കു മുന്നിൽ ആനത്തറവാട്ടിലെ പിന്മുറക്കാർ ശിരസ്സ് നമിച്ചു; ഒപ്പം കേശവെൻറ സ്മരണകൾ നെഞ്ചേറ്റുന്ന ജനാവലിയും. 1976ൽ ഏകാദശിയുടെ തലേന്ന് ചെരിഞ്ഞ കേശവന് സ്മരാണാഞ്ജലി അർപ്പിച്ച് ഗജഘോഷയാത്രയും പുഷ്പചക്ര സമർപ്പണവും നടന്നു.

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്. ഗുരുവായൂർ പത്മനാഭൻ, കേശവെൻറയും ബൽറാം ഗുരുവായൂരപ്പെൻറയും ഛായാചിത്രങ്ങൾ വഹിച്ച് മുന്നിൽ നീങ്ങി. ആനത്താവളത്തിലെ 18 ആനകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പാർഥസാരഥി ക്ഷേത്രത്തിൽ ആനകൾക്ക് സ്വീകരണം നൽകി. മഞ്ജുളാൽ പരിസരം വഴി ക്ഷേത്രനടയിലെത്തിയ ഘോഷയാത്ര നടയിൽ നമസ്കരിച്ച് കുളപ്രദക്ഷിണം നടത്തി ശ്രീവത്സം ഗെസ്റ്റ് ഹൗസ് വളപ്പിൽ കേശവൻ ചെരിഞ്ഞയിടത്ത് സ്ഥാപിച്ച പ്രതിമക്ക് മുന്നിലെത്തി. പത്മനാഭൻ പ്രതിമയുടെ മണ്ഡപത്തിൽ വലംവെച്ച് പ്രണാമമർപ്പിച്ചു. മറ്റ് ആനകൾ പ്രതിമക്കുമുന്നിലായി അണിനിരന്നു.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ ബി. മഹേഷ്, ഭരണ സമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കൃഷ്ണൻകുട്ടി, ആന വിദഗ്ധൻ അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, കൗൺസിലർ സുരേഷ് വാര്യർ, മുനിസിപ്പൽ സെക്രട്ടറി രഘുരാമൻ എന്നിവർ പങ്കെടുത്തു. അസി. പൊലീസ് കമീഷണർ ആർ. ജയചന്ദ്രൻപിള്ള, എസ്.ഐ യു.എച്ച്. സുനിൽദാസ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.
ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാ ആനകൾക്കും കരിമ്പ്, ശർക്കര, പഴം തുടങ്ങിയ നൽകി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoorkesavan
Next Story