ഓട്ടോ ഓടിക്കുന്നതിനിടെ ബോധരഹിതനായി നാലു മണിക്കൂര്‍ വഴിയില്‍ കിടന്നു; വാഹനയാത്രക്കാരടക്കമുള്ളവര്‍ തിരിഞ്ഞുനോക്കിയില്ല
text_fieldsകോട്ടയം: പട്ടാപ്പകല്‍ ഓട്ടോ ഓടിക്കുന്നതിനിടെ തലകറങ്ങി ബോധരഹിതനായ ഹോട്ടല്‍ ഉടമ നാലു മണിക്കൂര്‍ വഴിയില്‍ കിടന്നു. അവിചാരിതമായത്തെിയ ഡി.സി.സി പ്രസിഡന്‍റിന്‍െറ ഫോണ്‍ കാള്‍ തുണയായി. വാഹനയാത്രക്കാരടക്കമുള്ളവര്‍ തിരിഞ്ഞുനോക്കിയില്ല. കാറ്ററിങ് സര്‍വിസ് നടത്തുന്ന യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറിച്ചി വലിയവീട്ടില്‍ റെജികുമാറാണ് നാലു മണിക്കൂറോളം റോഡരികില്‍ ഓട്ടോക്കുള്ളില്‍ കിടന്നത്. ശനിയാഴ്ച വൈകുന്നേരം 2.30ന് ചാലുകുന്ന്-മെഡിക്കല്‍ കോളജ് റോഡില്‍ പനമ്പാലം ജങ്ഷനിലാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റലിലെ കാന്‍റീനില്‍ കരാര്‍ ഏറ്റെടുത്ത റെജികുമാര്‍ ഭക്ഷണം എത്തിച്ചശേഷം കുറിച്ചിയിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
തലകറങ്ങിയതോടെ റോഡരികിലേക്ക് ഓട്ടോ നിര്‍ത്താനുള്ള ശ്രമത്തിനിടെ ബോധം നഷ്ടമായി. കടന്നുപോയ വാഹനയാത്രക്കാര്‍ റോഡരികില്‍ ഓട്ടോ കിടക്കുന്നതുകണ്ട് നോക്കിയെങ്കിലും ആശുപത്രിയിലാക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇടക്കിടെ ബോധം തെളിഞ്ഞപ്പോള്‍ ഉറക്കെ നിലവിളിച്ചിരുന്നതായി റെജി പറഞ്ഞു. ഇത് കേട്ട് ചിലര്‍ അടുത്തത്തെിയെങ്കിലും മദ്യലഹരിയില്‍ ബഹളംവെക്കുകയാണെന്ന് പറഞ്ഞ് ഇടപെട്ടില്ല.
കാറ്ററിങ് സംബന്ധമായി ലഭിച്ച ഓര്‍ഡറിനെക്കുറിച്ച് റെജിയുമായി സംസാരിക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. വൈകുന്നേരം 6.30ന് വീണ്ടും വിളിച്ചപ്പോള്‍ ബെല്ലടികേട്ട് അതിലെപോയ ആള്‍ ഫോണ്‍ എടുക്കുകയായിരുന്നു. വിവരമറിഞ്ഞ ടോമി കല്ലാനി ആര്‍പ്പൂക്കര പഞ്ചായത്ത് അംഗം ജസ്റ്റിന്‍ ജോസഫിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ ഐ.എന്‍.ടി.യു.ടി പ്രവര്‍ത്തകര്‍ സ്ഥലത്തത്തെി മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.