അനധികൃത ഫ്ളാറ്റ്: ജേക്കബ് തോമസിന്‍െറ നടപടി നിയമാനുസൃതം
text_fieldsതിരുവനന്തപുരം: അനധികൃത ഫ്ളാറ്റുകള്‍ക്കെതിരെ മുന്‍ ഫയര്‍ഫോഴ്സ് മേധാവി ജേക്കബ് തോമസ് സ്വീകരിച്ച നടപടികള്‍ ശരിവെച്ച് നിലവിലെ ഫയര്‍ഫോഴ്സ് മേധാവി എ.ഡി.ജി.പി അനില്‍കാന്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഫ്ളാറ്റ് പ്രശ്നത്തില്‍ ജേക്കബ് തോമസ് സ്വീകരിച്ച നടപടികള്‍ പൂര്‍ണമായും ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. കേന്ദ്ര കെട്ടിട നിര്‍മാണച്ചട്ടം പാലിക്കേണ്ടെന്ന ഫ്ളാറ്റുടമകളുടെ നിലപാട് അംഗീകരിക്കാനാവില്ളെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യതയുള്ള ഫയര്‍ഫോഴ്സിന്‍െറ നിലപാടില്‍ മാറ്റമില്ളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫ്ളാറ്റുടമകളുടെ പരാതിയില്‍ കഴമ്പില്ളെന്ന അഭിപ്രായവും എ.ഡി.ജി.പി മുന്നോട്ടുവെക്കുന്നുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ളെന്ന് ഫയര്‍ഫോഴ്സ് ഡയറക്ടര്‍ (ടെക്നിക്കല്‍) നേരത്തേതന്നെ കര്‍ശന നിലപാടെടുത്തിരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് കെട്ടിടം നിര്‍മിച്ചവര്‍ക്ക് അനുമതി നല്‍കണമെങ്കില്‍ സര്‍ക്കാറില്‍ നിന്ന് പ്രത്യേക ഉത്തരവുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഡയറക്ടറുടെ (ടെക്നിക്കല്‍) നിലപാട് ഉള്‍പ്പെടുത്തി അനില്‍കാന്ത് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഫയര്‍ഫോഴ്സ് മേധാവി എന്നിവരുള്‍പ്പെടുന്ന സമിതി രൂപവത്കരിച്ചു. ഭാവിയില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നതിനാല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നായിരുന്നു സമിതി വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്‍െറ നിലപാടുകള്‍ ശരിവെച്ച് പുതിയ ഫയര്‍ഫോഴ്സ് മേധാവിയും റിപ്പോര്‍ട്ട് തയാറാക്കിയത്്. അനില്‍കാന്തിന്‍െറ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ നിലപാട് സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ജേക്കബ് തോമസിന്‍െറ നിലപാട് ശരിവെച്ചത് സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കും.
കെട്ടിനിര്‍മാണചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത 77 വന്‍കിട കെട്ടിടങ്ങള്‍ക്ക് ജേക്കബ് തോമസ് നോട്ടീസ് നല്‍കിയതാണ് അദ്ദേഹത്തെ മാറ്റുന്നതില്‍ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.