രാഹുൽ പശുപാലനെപ്പോലുള്ളവരെ തിരിച്ചറിയണമെന്ന് ആഷിഖ് അബു
text_fieldsകൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ പിടിയിലായ രാഹുൽ പശുപാലനെതിരെ സംവിധായകൻ ആഷിഖ് അബു. ചെറുത്തുനിൽപു രാഷ്ട്രീയത്തിൽ കയറിക്കൂടുന്ന രാഹുൽ പശുപാലനെ പോലുള്ള ക്രിമിനലുകളെ തിരിച്ചറിയണമെന്ന് ആഷിഖ് അബു തൻെറ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. രാജ്യത്ത് വർധിച്ചുവരുന്ന അരക്ഷിതാവസ്ഥക്കെതിരെ നാട്ടിലെ ചിന്തിക്കുന്ന യുവതലമുറ സംഘടിപ്പിച്ച ജാഗ്രതയാണ് ഇത്തരം ചെറുത്തുനിൽപ് സമരങ്ങളെന്നും അതിലേക്ക് കയറിക്കൂടുന്നവരെ എത്രയും വേഗം തിരിച്ചറിയുക എന്നതാണ് ഏക പോംവഴിയെന്നും ആഷിഖ് വ്യക്തമാക്കി.
ആഷിഖ് അബുവിൻെറ ഫേസ്ബുക് പോസ്റ്റിൻെറ പൂർണരൂപം:
ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് സംഭവിച്ച തളര്‍ച്ചയും, തീവ്രവലതുപക്ഷ ശക്തികള്‍ക്ക് സംഭവിച്ച വളര്‍ച്ചയും, വാര്‍ത്താ മാധ്യമങ്ങളുടെ വലിയ രീതിയിലുള്ള കോര്‍പ്പറേറ്റ് വത്കരണവും, എന്നും അധികാരി വര്‍ഗത്തിൻെറ ശത്രുക്കളായ കലാകാരൻമാർക്ക് നേരെ വർധിച്ചുവരുന്ന വരുന്ന അക്രമങ്ങളും, സ്ത്രീകള്‍ക്ക് നേരെ ശക്തി ആര്‍ജിക്കുന്ന ഗുണ്ടാസംസ്‌കാരവും നമ്മുടെ നാട്ടിലെ ചിന്തിക്കുന്ന യുവതലമുറയില്‍ സൃഷ്ട്ടിച്ച ജാഗ്രതയാണ് ഇപ്പോള്‍ ഒരു പേരിലും അറിയപ്പെടാത്ത 'യുവതയുടെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയം'. അത് നില്‍പ്പ് സമരപ്പന്തല്‍ മുതല്‍ ചങ്കുറപ്പുള്ള മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ വരെ കാണാം. ഈ organised അല്ലാത്ത ചെറുത്തുനിൽപ് സമരത്തില്‍ രാഹുല്‍ പശുപാലനെ പോലെയുള്ള ക്രിമിനലുകള്‍ കയറിക്കൂടുകയും നമ്മളെ പാളയത്തില്‍ തന്നെ ആക്രമിക്കുകയും ചെയ്യും. ഈ ക്രിമിനലുകളെ എത്രെയും പെട്ടെന്ന് തന്നെ തിരിച്ചറിയുക എന്നതാണ് ഏക വഴി. വിലകുറഞ്ഞ സൈബര്‍ ആക്രമണങ്ങള്‍ ഈ പറഞ്ഞ ആരുടേയും മനസ് മാറ്റില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.