സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നത് നാടിന്റെ തകര്‍ച്ചക്ക് കാരണമാകും -കാന്തപുരം
text_fieldsതിരൂരങ്ങാടി: വിശ്വാസികളുടെ വിശ്വാസം പിഴപ്പിക്കുന്ന ഗൂഢശക്തികളുടെ നീക്കത്തെ ജാഗ്രതയോടെ കാണണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കൊടിഞ്ഞി മര്‍കസുല്‍ ഹുദ വിദ്യാഭ്യാസ സമുച്ചയവും ദശദിന പ്രഭാഷണ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവസാന കാലഘട്ടം വരുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം സംരക്ഷിക്കണമെങ്കില്‍ വലിയ പ്രയാസം സഹിക്കേണ്ടിവരുമെന്ന് അന്ത്യപ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്. അതാണ് ഇപ്പോള്‍ പുലരുന്നത്. സ്ത്രീകള്‍ പുരുഷനെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണ്. ഇത് പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നത് നാടിന്‍െറ തകര്‍ച്ചക്ക് കാരണമാകും. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.