അലീഗഢ് മലപ്പുറം കേന്ദ്രത്തില്‍ രാപ്പകല്‍ നിരാഹാരം
text_fields
പെരിന്തല്‍മണ്ണ: മൂന്ന് ദിവസമായി അലീഗഢ് മലപ്പുറം കേന്ദ്രത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം തിങ്കളാഴ്ച നിരാഹാരത്തിലേക്ക് മാറി. നിയമവിഭാഗത്തിലെ നാല് വിദ്യാര്‍ഥികളാണ് രാവിലെ 11ഓടെ നിരാഹാരം ആരംഭിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലറുമായി തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നാല് ദിവസമായി കാമ്പസിലെ അധ്യയനം മുടങ്ങിയിരിക്കുകയാണ്. സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് വിഷയം ഉന്നയിച്ച് സന്ദേശമയച്ചിട്ടുണ്ട്.
സമരം പിന്‍വലിക്കണം –ഡയറക്ടര്‍
പെരിന്തല്‍മണ്ണ: മൂന്ന് ദിവസമായി തുടരുന്ന വിദ്യാര്‍ഥികളുടെ സമരം നിര്‍ത്തി ക്ളാസുകളും മറ്റ് അഡ്മിനിസ്ട്രേറ്റിവ് വര്‍ക്കുകളും പുനരാരംഭിക്കാന്‍ സൗകര്യമൊരുക്കണമെന്ന് അലീഗഢ് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ. എച്ച്. അബ്ദുല്‍ അസീസ്. സമരക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും ഗൗരവമായി പരിഗണിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സമരം തുടരുന്നത് അനുചിതവും നിയമലംഘനവുമാണ്. ആവശ്യങ്ങളെല്ലാം നിരുപാധികം പരിഹരിച്ച സാഹചര്യത്തില്‍ സമരമുഖത്തുനിന്ന് വിദ്യാര്‍ഥികള്‍ പിന്മാറണമെന്നാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്ത ആഹ്വാനത്തില്‍ ഡയറക്ടര്‍ പറയുന്നത്. എന്നാല്‍, ഡോ. ഫരീദിയെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന പുതിയ ആവശ്യമുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരം തുടരുന്നത്. അലീഗഢ് മലപ്പുറം കേന്ദ്രത്തിന്‍െറ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സമരത്തിന് പിന്നിലുള്ളതായി സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.