ബംഗ്ലാദേശ് മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നു –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി അലി അഹ്മദ് മുഹമ്മദ് മുജാഹിദിനെയും നാഷനലിസ്റ്റ് പാർട്ടി നേതാവ് സലാഹുദ്ദീൻ ഖാദർ ചൗധരിയെയും തൂക്കിക്കൊന്ന ശൈഖ് ഹസീന സർക്കാറിെൻറ നടപടി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
നാലു ദശാബ്ദങ്ങൾക്കുമുമ്പ് നടന്ന അതിക്രമങ്ങളുടെ പേരിൽ മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ചും, അന്താരാഷ്ട്ര സമൂഹത്തിെൻയും ആംനസ്റ്റി പോലുള്ള ഏജൻസികളുടെ നിരീക്ഷണങ്ങൾ പരിഗണിക്കാതെയും പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. ബംഗ്ലാദേശിലെ മതേതര തീവ്രവാദ മനസ്സിനെ തൃപ്തിപ്പെടുത്താൻ വധശിക്ഷ തോന്നുംപടി നടപ്പാക്കുകയാണ് ബംഗ്ലാദേശ് സർക്കാർ. അന്താരാഷ്ട്ര തലത്തിൽ പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് അന്താരാഷ്ട്ര ട്രൈബ്യൂണലിന് രൂപം നൽകിയത്.
അതിക്രമത്തിന് തെൻറ അനുയായികളെ പ്രേരിപ്പിച്ചുവെന്ന കുറ്റം ആരോപിക്കപ്പെട്ട അലി അഹ്സൻ മുഹമ്മദ് മുജാഹിദിനെതിരിൽ ഒരു അനുയായിയെപ്പോലും തെളിവെടുപ്പിൽ ഹാജരാക്കാനായില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഴിമതിക്കും ക്രമക്കേടുകൾക്കും മറപിടിക്കാൻ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ശൈഖ് ഹസീനയും ചെയ്യുന്നത്.
വധശിക്ഷയിൽ അമേരിക്കയുൾപ്പെടെ ലോകരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. അയൽനാട്ടിലെ ജനാധിപത്യകശാപ്പിനെതിരിൽ ശക്തമായി പ്രതികരിക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അമീർ ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.