പാൽവില വർധിപ്പിക്കേണ്ടിവരും –മിൽമ ചെയർമാൻ
text_fieldsകണ്ണൂർ: കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വില വർധിക്കുന്ന സാഹചര്യത്തിൽ സമീപഭാവിയിൽ തന്നെ പാൽവില വർധിപ്പിക്കേണ്ടി വരുമെന്ന് മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്. കണ്ണൂർ മിൽമ ഡെയറിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, വില വർധനയെ കുറിച്ച് ഇപ്പോൾ ആലോചനയില്ല. കാലിത്തീറ്റ ചാക്കിനു 50 രൂപ വില വർധിച്ചു. ഇതിനുപുറമെ 35 രൂപ വീണ്ടും വർധിപ്പിച്ചു.
സംസ്ഥാനത്ത് ആകെ 10.80 ലക്ഷം ലിറ്റർ പാലാണ് ദിനംപ്രതി ഉൽപാദിപ്പിക്കുന്നത്. 12.50 ലക്ഷം ലിറ്റർ വിൽപനയുണ്ട്. മിൽമ വളർച്ചയിൽ തന്നെയാണ്. ഏഴു ശതമാനം വളർച്ചയാണ് കഴിഞ്ഞ തവണ. മിൽമയുടെ മൂല്യവർധിത ഉൽപന്നങ്ങൾക്കും ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റാനായിട്ടുണ്ട്. ആവശ്യക്കാർക്ക് ഉൽപന്നങ്ങളെത്തിക്കുന്നതിനു പ്രയാസപ്പെടുകയാണ്. മിൽമയുടെ നെയ്യ് ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ക്ഷീരമേഖല ഉണർവിെൻറ പാതയിലാണ്. കർഷകരെയെല്ലാം ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏജൻറുമാരെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തും. ഇതിനുപുറമെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുന്ന പദ്ധതിയും അന്തിമഘട്ടത്തിലാണ്. പൊടി ചേർക്കുന്നുവെന്ന ആരോപണം കോർപറേറ്റ് ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.