ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം അഞ്ച് പേരെ വിദേശത്തേക്ക് കടത്തി
text_fieldsതിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതി അക്ബര്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തിയിരുന്നുവെന്ന് പൊലീസ്. നെടുമ്പാശേരി വിമാനത്താവളം വഴി അഞ്ച് സ്ത്രീകളെയാണ് അക്ബറിന്‍റെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് അയച്ചത്. കൂടുതൽ പേരെ അയക്കുന്നതിനായി കഴിഞ്ഞ ആഴ്ച അഭിമുഖം നടത്തിയിരുന്നതായും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
രണ്ട് മാസം മുൻപാണ് ദുബൈ, ബഹറിൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് സ്ത്രീകളെ അയച്ചത്. ഈ രാജ്യങ്ങളിലെ സെക്സ് റാക്കറ്റുമായി ചേർന്നായിരുന്നു കടത്ത്. രാജ്യങ്ങളിലുള്ളവരും ഇത്തരം റാക്കറ്റുകളിൽ കണ്ണികളാണെന്ന് പ്രതികൾ വെളിപ്പെടുത്തി. മൂന്നുമാസത്തെ വിസിറ്റിങ് വിസയിലാണ് സ്ത്രീകളെ ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും ഇത്തരത്തില്‍ കടത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രധാനകണ്ണിയായ അച്ചായൻ എന്ന ജോഷിയെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകൻ ജോയ്സിനേയും സുഹൃത്തായ അനൂപിനേയും രഹസ്യകേന്ദ്രത്തിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
സംഘത്തിന്‍റെ ഫേസ്ബുക്കും ചാറ്റും മറ്റ് സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് അറസ്റ്റിലായ അനൂപാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയാറാക്കിയതും ബാങ്ക് ജീവനക്കാരന്‍ കൂടിയായ അനൂപാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.