എല്‍.ഡി.എഫിനെ ആര് നയിക്കുമെന്ന് തീരുമാനിക്കാറായില്ല –കാനം
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ആര് നയിക്കുമെന്ന് തീരുമാനിക്കാന്‍ ഇനിയും ആറുമാസം സമയമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നദിയില്‍ വെള്ളം പൊങ്ങുമെന്ന് കരുതി ഇപ്പോഴേ മുണ്ട് മാടിക്കുത്തേണ്ട കാര്യമുണ്ടോ? തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേതാവും ഉണ്ടാകും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നേരത്തേ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എല്‍.ഡി.എഫിന്‍െറ രീതിയല്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയാകുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലായിരുന്നു. വെള്ളാപ്പള്ളി നടേശന് നടത്തുന്ന യാത്ര സമൂഹത്തെ ഭിന്നിപ്പിക്കാനാണ്. ജാഥയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പുതുമയില്ല. ആര് എന്തുചെയ്യണമെന്ന് ജാഥ നടത്തുന്നവര്‍ക്ക് അറിയാത്ത അവസ്ഥയാണെന്നും കാനം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.