മൈക്രോ ഫൈനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ വി.എസ് കോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: മൈക്രോ ഫൈനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിയമനത്തട്ടിപ്പിലും മൈക്രോ ഫൈനാൻസ് തട്ടിപ്പിലുമായി 1015 കോടി രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് വി.എസ് ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പിന്നോക്ക വികസന കോർപറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ ൈഫനാൻസ് സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടിൽ 600 കോടിയോളം രൂപ വെള്ളാപ്പള്ളി കൈപ്പറ്റിയതായും വി.എസ് ആരോപിച്ചു. നിർധനരായ സ്ത്രീകളിൽ നിന്നും 5 ശതമാനം പലിശ ഈടാക്കേണ്ടിയിരുന്ന സ്ഥാനത്ത് 18 ശതമാനം ഈടാക്കി. സ്ത്രീകൾ തിരിച്ചടക്കാനായി നൽകിയ പണം അടച്ചില്ല. സ്ത്രീകളോട് വെള്ളാപ്പള്ളി ചെയ്തത് കൊലച്ചതി ആയിരുന്നു. ഇതിനെതിരെ നിരവധി സ്ത്രീകളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഇവർക്കുവേണ്ടി താൻ കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.
നിയമനങ്ങൾക്കായി വെള്ളാപ്പള്ളി 600 കോടി രൂപ കോഴ വാങ്ങി. എസ്.എൻ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളിലെ അധ്യാപക-, അനധ്യാപക നിയമനങ്ങൾക്കും വിദ്യാർഥികളുടെ പ്രവേശത്തിനുമാണ് കോഴ വാങ്ങിയത്. എസ്.എൻ.ഡി.പിയുടെ 20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് തന്‍റെ പക്കലുണ്ട്. ചിലവുകളെക്കുറിച്ചല്ലാതെ വരവിനെക്കുറിച്ച് അതിൽ പരാമർശങ്ങളില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി..
സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ച നടപടി പിൻവലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.