എന്‍ഡോസള്‍ഫാന്‍; പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്ന ആവശ്യം തള്ളി
text_fieldsകൊച്ചി: എന്‍ഡോസള്‍ഫാന്‍ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്ന ഹരജി ഹൈകോടതി തള്ളി. ട്രൈബ്യൂണല്‍ സര്‍ക്കാറിന് അധിക ബാധ്യത ഉണ്ടാക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹരജി തള്ളിയത്. അര ഡസനോളം ഹരജികളില്‍ കുറെയേറെ ഉത്തരവുകള്‍ ഇതിനകം പുറപ്പെടുവിച്ചു. മിക്ക ഉത്തരവുകളും സര്‍ക്കാര്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ തൃപ്തികരമായ സ്ഥിതിയാണ് ഇപ്പോഴുള്ളത്. കോടതിയില്‍ ഉള്ള രേഖകള്‍ ഇതിനുള്ള തെളിവുകളാണ്.
ജപ്തി നടപടികള്‍ നേരിടുന്ന 1191 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവും ഇതില്‍പെടുന്നു. കൂടതല്‍ ആളുകള്‍ ജപ്തി നടപടികള്‍ നേരിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജില്ലാ കളക്ടറെ സമീപിക്കാമെന്ന ഇടക്കാല ഉത്തരവും ഹൈകോടതി സ്ഥിരപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.