മുന്നണി മാറ്റ സാധ്യത: ജനതാദള്‍ (യു) ചര്‍ച്ച സ്വാഗതാര്‍ഹം –കോടിയേരി
text_fieldsതലശ്ശേരി: മുന്നണി മാറ്റ സാധ്യതയെ കുറിച്ച് ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റിക്കകത്ത് നടന്ന ചര്‍ച്ച സ്വാഗതാര്‍ഹമാണെന്നും അതിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ജനതാദള്‍ (യു) തയാറാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദള്‍ (യു), ജനതാദള്‍ (എസ്) പാര്‍ട്ടികള്‍ ലയിക്കണമോ എന്നത് രണ്ട് പാര്‍ട്ടികളും തീരുമാനിക്കേണ്ടതാണ്. അത്തരത്തില്‍ ഒരു നിബന്ധനയും ഞങ്ങള്‍ മുന്നോട്ടുവെച്ചിട്ടില്ല.
യു.ഡി.എഫുമായുള്ള ബന്ധം പുന:പരിശോധിക്കാന്‍ ജനതാദള്‍ (യു) തയാറാണെങ്കില്‍ ചര്‍ച്ചക്ക് സി.പി.എം നേരത്തെ തയാറാണ്. ആ കാര്യത്തില്‍ ഒരു ദുരഭിമാനവുമില്ല. നേരത്തെ വീരേന്ദ്രകുമാറും ഞാനും ചര്‍ച്ച നടത്തിയിരുന്നു. ജനതാദള്‍ (യു)വിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ല. അവര്‍ക്ക് അതറിയാം. ഞങ്ങളുടെ മുന്നണിയില്‍ ദീര്‍ഘകാലമുണ്ടായവര്‍ ഒറ്റദിവസം കൊണ്ടാണ് രാഷ്ട്രീയ നിലപാടെടുത്ത് മാറിയത്. അങ്ങനെ രാഷ്ട്രീയ നിലപാടെടുക്കാന്‍ മുമ്പ് കഴിഞ്ഞവര്‍ക്ക് ഞങ്ങളുടെ ഉപദേശത്തിന്‍െറ കാര്യമില്ളെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
ആര്‍.എസ്.പി ഉള്‍പ്പെടെ മറ്റ് കക്ഷികളില്‍നിന്നും ഇത്തരം പ്രതികരണം വന്നിട്ടില്ല. രാഷ്ട്രീയ പുനരേകീകരണം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവരും നിലപാട് വ്യക്തമാക്കട്ടെ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന്‍െറ ശിഥിലീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്‍െറ ഭാഗമാണ് ഓരോ ഘടകകക്ഷികളുടെയും പരസ്യ പ്രതികരണങ്ങള്‍ -കോടിയേരി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.