Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഹുനില...

ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി: ലോകം മുകളിലേക്ക് പോകുമ്പോള്‍ നമ്മള്‍ താഴേക്കാണോ വളരേണ്ടത് –മുഖ്യമന്ത്രി

text_fields
bookmark_border
ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി: ലോകം മുകളിലേക്ക് പോകുമ്പോള്‍ നമ്മള്‍ താഴേക്കാണോ വളരേണ്ടത് –മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിന്‍െറ പേരില്‍ 77 ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിച്ച മുന്‍ അഗ്നിശമന മേധാവിയുടെ പാത പിന്തുടര്‍ന്ന പുതിയ മേധാവിയെയും തള്ളി മുഖ്യമന്ത്രി. ‘ലോകം മുകളിലേക്ക് പോകുമ്പോള്‍ നമ്മള്‍ താഴേക്കാണോ വളരേണ്ടത്’ എന്നായിരുന്നു ജേക്കബ് തോമസിന്‍െറ ഉത്തരവിനെ അംഗീകരിച്ച ഇപ്പോഴത്തെ മേധാവി അനില്‍കാന്തിന്‍െറ നടപടിയെക്കുറിച്ചുള്ള പ്രതികരണം.
ഇവിടെ മൂന്നു നിലയുള്ള കെട്ടിടങ്ങള്‍ മാത്രം മതിയോ? സുരക്ഷ നോക്കണം. മൂന്നു നിലക്ക് മുകളിലുള്ള കെട്ടിടം വേണ്ടെന്ന് പറയുന്നതിലാണ് ആദര്‍ശമെന്ന് പ്രചരിപ്പിച്ചാല്‍ അത് ശരിയാവില്ല. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടികളുണ്ടാവണം. ഉത്തരവ് തിരുത്താന്‍ സര്‍ക്കാറിന് ഇച്ഛാശക്തിയില്ളെന്ന കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായി ആരോപിച്ചത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇച്ഛാശക്തിയുണ്ടോയെന്ന് നോക്കാമെന്നായിരുന്നു മറുപടി. വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. അഗ്നിശമന മേധാവി അനില്‍കാന്തും സമിതിയില്‍ അംഗമാണ്. അവര്‍ കൂടിയാലോചിച്ച് നടപടി കൈക്കൊള്ളും.
ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചതായുള്ള വാര്‍ത്തയും മുഖ്യമന്ത്രി തള്ളി. ആരാണ് വേണ്ടെന്ന് പറഞ്ഞത്, അവരോട് ചോദിക്കൂവെന്നായിരുന്നു മറുപടി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy
Next Story