എഴുത്തുമനസ്സ് എങ്ങനെയിരിക്കണമെന്നതിന് കൊച്ചുബാവ ഉദാഹരണം –യു.എ. ഖാദര്‍
text_fieldsകോഴിക്കോട്: എഴുത്തുകാരന്‍െറ മനസ്സ് എങ്ങനെയിരിക്കണമെന്നതിന് ഉദാഹരണമാണ് ടി.വി. കൊച്ചുബാവയെന്ന് യു.എ. ഖാദര്‍. കൊച്ചുബാവയുടെ 16ാം ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകുലതനിറഞ്ഞ് എഴുത്തുകാരന്‍െറ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന പുതിയകാലത്ത് എഴുത്തുമനസ്സ് എങ്ങനെയിരിക്കണമെന്ന് കൊച്ചുബാവ കാണിച്ചുതരുന്നു. നന്മക്കുവേണ്ടി നിലകൊള്ളുകയും തിന്മക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്ന എഴുത്തുമനസ്സായിരുന്നു ബാവയുടേത്.പറയാനുള്ളത് താന്‍പോരിമയോടെ പറയുകയായിരുന്നു അദ്ദേഹമെന്ന് യു.എ. ഖാദര്‍ അഭിപ്രായപ്പെട്ടു. സ്നേഹിക്കുന്നതിനൊപ്പം കലഹിക്കുന്ന എഴുത്തുകാരനായിരുന്നു ബാവയെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.കെ. പാറക്കടവ് പറഞ്ഞു.
ടി.പി. മമ്മു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐസക് ഈപ്പന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. പൂനൂര്‍ കെ.കരുണാകരന്‍ സ്വാഗതവും പുതുക്കുടി ബാല ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.