ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിനെതിരായ ഹരജി തള്ളി
text_fieldsകൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. അധ്യയനവര്‍ഷം പകുതിയായപ്പോള്‍ നടപ്പാക്കിയ സ്ഥലം മാറ്റം അസൗകര്യമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ ചെമ്പുച്ചിറ എച്ച്.എസ് പി.ടി.എ പ്രസിഡന്‍റ് വിദ്യാധരന്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
അധ്യാപകര്‍ സ്ഥലം മാറ്റം ലഭിച്ച സ്ഥലങ്ങളില്‍ ജോലിക്ക് ഹാജരായിത്തുടങ്ങിയെന്നും ഇനി തിരികെ പഴയ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നുമുള്ള സര്‍ക്കാറിന്‍െറ വിശദീകരണം രേഖപ്പെടുത്തിയാണ് ഹരജി തീര്‍പ്പാക്കിയത്. രണ്ടുവര്‍ഷമായി ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം നടക്കുന്നില്ല. ഇതിനിടെ, സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് അധ്യാപകരുടെ ഒട്ടേറെ അപേക്ഷകള്‍ ലഭിച്ചിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നയപരമായി എടുത്ത തീരുമാനത്തിന്‍െറ ഭാഗമായാണ് സ്ഥലം മാറ്റം നടക്കുന്നത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി ഇടപെടുന്നില്ല. മാത്രമല്ല, വ്യക്തിപരമായി സ്ഥലം മാറ്റത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കേരള അഡ്മിനിസ്ട്രേറ്റവ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ അവസരമുണ്ട്.പൊതുതാല്‍പര്യ ഹരജിയായി ഇത് പരിഗണിക്കാനാകില്ളെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.