പാനായിക്കുളം സിമി കേസ്: ശിക്ഷാവിധി 30ന്
text_fieldsകൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരായി കണ്ടത്തെിയ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന് എന്‍.ഐ.എ. കഴിഞ്ഞദിവസം എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റക്കാരായി കണ്ടത്തെിയ ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി.എ. ഷാദുലി (33), ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക് (36), ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്വി (34), പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍ (34), ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് (30) എന്നിവരുടെ ശിക്ഷയിന്മേല്‍ വാദം കേള്‍ക്കവെയാണ് എന്‍.ഐ.എ ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തിനെതിരായ കുറ്റമാണ് പ്രതികള്‍ ചെയ്തത്. ഇത്തരം കുറ്റകൃത്യം നടത്തിയവര്‍ ഒരുകാരുണ്യത്തിനും അര്‍ഹരല്ളെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, പ്രതികളില്‍ മൂന്നുപേര്‍ പാനായിക്കുളം കേസ് നടക്കുന്നതിന് മുമ്പോ ശേഷമോ ഒരുതരത്തിലുള്ള കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടില്ളെന്നത് ശിക്ഷാവിധിയില്‍ പരിഗണിക്കേണ്ടതുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. പാനായിക്കുളം കേസിന്‍െറ തുടര്‍ച്ചയായി ഒരുകുറ്റകൃത്യവും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2001ലെ സിമി പ്രവര്‍ത്തകരുടെ ലിസ്റ്റിന്‍െറ അടിസ്ഥാനത്തിലാണ് കുറ്റാരോപിതര്‍ സിമി പ്രവര്‍ത്തകരാണെന്ന വാദമെന്നും ഇത് അംഗീകരിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്ന കുറ്റം ഗൗരവതരത്തിലുള്ളതല്ളെന്നും ഈ സാഹചര്യത്തില്‍ നിയമത്തില്‍ അനുശാസിക്കുന്ന തരത്തില്‍ ശിക്ഷയില്‍ കുറവ് അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
വാദം കേട്ട പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ശിക്ഷ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കുടുംബത്തിലെ പ്രാരബ്ധങ്ങളാണ് അഞ്ചുപേരും അറിയിച്ചത്. അവിവാഹിതനായ ഒന്നാം പ്രതി എന്‍ജിനീയറിങ് ബിരുദധാരിയാണ്. എം.എ, ബി.എഡ്, ജേണലിസം ഡിപ്ളോമ പാസായ രണ്ടാം പ്രതി തന്‍െറ വീട്ടില്‍ ശരീരം തളര്‍ന്ന ഒരുസഹോദരനാണുള്ളതെന്നും ശുശ്രൂഷിക്കാന്‍ മറ്റാരുമില്ളെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ളെന്നും ഇളവ് വേണമെന്നും രണ്ടാം പ്രതി ആവശ്യപ്പെട്ടു. 2009ല്‍ പിതാവ് മരണപ്പെട്ടെന്നും മാതാവ് കാന്‍സര്‍ രോഗിയാണെന്നും മൂന്ന് ചെറിയ മക്കളാണുള്ളതെന്നും നാലാം പ്രതിയും കോടതിയെ അറിയിച്ചു. വീട്ടില്‍ വൃദ്ധയായ മാതാവാണുള്ളതെന്നും കുടുംബത്തിലെ കടബാധ്യത താന്‍ കോഴിക്കോട്ട് നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വരുമാനം കൊണ്ട് തീര്‍ത്തുവരുകയാണെന്നും ജയിലിലായാല്‍ കുടുംബത്തിന്‍െറ കാര്യം ബുദ്ധിമുട്ടിലാവുമെന്നും ഇളവുണ്ടാകണമെന്നും അഞ്ചാം പ്രതിയും കോടതിയോട് ആവശ്യപ്പെട്ടു. വാദം പൂര്‍ത്തിയായതിനത്തെുടര്‍ന്ന് പ്രതികളെ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.