പെൺവാണിഭം: പൊലീസിനെ വെട്ടിച്ച് കടന്ന സ്ത്രീകൾ പിടിയിൽ
text_fieldsതിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് സ്ത്രീകൾ തമിഴ്നാട്ടിൽ പിടിയിലായി. കൊച്ചിയിൽ റെയിഡിനിടെ പൊലീസുകാരുടെ കൈയിൽനിന്ന് രക്ഷപ്പെട്ട വിളപ്പിൽശാല സ്വദേശി മുബീന, ആലപ്പുഴ വന്ദന എന്നിവരെയാണ് തമിഴ്നാട്ടിലെ കുളച്ചലിന് സമീപം പാലപ്പളത്തെ ആയുർവേദ റിസോർട്ടിൽനിന്ന് തമിഴ്നാട് പൊലീസിെൻറ സഹായത്തോടെ അന്വേഷണസംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവർക്ക് സംരക്ഷണം ഒരുക്കിയിരുന്ന വിളപ്പിൽശാല സ്വദേശി സുൽഫിക്കറും പിടിയിലായിട്ടുണ്ട്.
നവംബർ 18ന് കൊച്ചിയിൽ റെയിഡിനിടെ അന്വേഷണസംഘത്തെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തിൽപെട്ടവരാണ് പിടിയിലായ മുബീനയും രശ്മിയുമെന്ന് പൊലീസ് പറഞ്ഞു. കാർ ഇടിച്ച് ക്രൈംബ്രാഞ്ച് എസ്.ഐ കെ.ജെ. ചാക്കോക്ക് പരിക്കേറ്റിരുന്നു. എട്ട് ദിവസമായി ഒളിവിലായിരുന്ന പ്രതികൾക്കുവേണ്ടി ഓപറേഷൻ ബിഗ് ഡാഡിയിലെ ഏഴ് അംഗ സംഘമാണ് തെരച്ചിൽ നടത്തിയിരുന്നത്. കൊച്ചിയിൽനിന്ന് രക്ഷപ്പെട്ട സംഘം തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
മൂവരെയും അർധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. അതേസമയം നേരത്തേ അറസ്റ്റിലായ ഒമ്പതുപേരിൽ ആറുപേരെ ചോദ്യം ചെയ്യലിനുശേഷം പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജോഷി എന്ന അച്ചായനെ വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. എന്നാൽ, മറ്റ് പ്രതികളായ രശ്മി ആർ നായരെയും ഭർത്താവ് രാഹുൽ പശുപാലനെയും ഞായറാഴ്ച മാത്രമേ കൊച്ചിയിലെത്തിക്കൂവെന്ന് അന്വേഷണസംഘം പറഞ്ഞു.
രശ്മിക്കും രാഹുലിനും കടുത്ത പനി ബാധിച്ചതിനാൽ തെളിവെടുപ്പ് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.