നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍
text_fields
തിരുവനന്തപുരം: 13ാം നിയമസഭയുടെ 15ാം സമ്മേളനം നവംബര്‍ 30ന് ആരംഭിക്കും. 11 ദിവസം നീളുന്ന സമ്മേളനത്തിന്‍െറ മുഖ്യഅജണ്ട നിയമനിര്‍മാണമാണ്. നിയമനിര്‍മാണ കാര്യത്തിനായി ഒമ്പത് ദിവസവും അനൗദ്യോഗിക കാര്യങ്ങള്‍ക്കും ഉപധനാഭ്യര്‍ഥനകളുടെയും അധികധനാഭ്യര്‍ഥനകളുടെയും ചര്‍ച്ചക്ക് ഓരോ ദിവസം വീതവും നീക്കിവെക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ 30, ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, 15,16,17 തീയതികളാണ് നിയമനിര്‍മാണത്തിനായി തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ നാല് അനൗദ്യോഗിക കാര്യങ്ങള്‍ക്കായും എട്ട് ധനാഭ്യര്‍ഥനക്കായും വിനിയോഗിക്കും. 14ന് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 30ന് 2015ലെ കേരള സര്‍വിസസ് കമീഷന്‍ (സര്‍വകലാശാലകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്ലും 2015ലെ പേമെന്‍റ് ഓഫ് വേജസ് (കേരള ഭേദഗതി) ബില്ലും അവതരിപ്പിക്കും. ഡിസംബര്‍ ഒന്നിന് 2015ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്ലും 2015ലെ ഹിന്ദുപിന്തുടര്‍ച്ച (കേരള ഭേദഗതി) ബില്ലും അവതരിപ്പിക്കും. 30ന് അവതരിപ്പിക്കുന്ന രണ്ടു ബില്ലുകളും ഓര്‍ഡിനന്‍സിന് പകരമുള്ളതാണ്. മറ്റു ദിവസങ്ങളില്‍ പരിഗണിക്കാനുള്ള ബില്ലുകള്‍ 30ന് ചേരുന്ന കാര്യോപദേശക സമിതിയില്‍ തീരുമാനിക്കും. കഴിഞ്ഞ സമ്മേളനത്തിനുശേഷം 10 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.