ശാസ്ത്രോത്സവ കിരീടം കണ്ണൂരിന്
text_fieldsകൊല്ലം: 49ാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ കിരീടം കണ്ണൂര്‍ സ്വന്തമാക്കി. ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിലെ ഓവറോള്‍ ഉള്‍പ്പെടെ 44684 പോയന്‍റ് നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്. പ്രവൃത്തി പരിചയമേള തത്സമയത്തില്‍ ജേതാക്കളായെങ്കിലും പ്രദര്‍ശനത്തില്‍ പങ്കെടുക്കാത്തതിനാല്‍ ഓവറോള്‍ കൈവിട്ടു. കൊല്ലമാണ് പ്രവൃത്തി പരിചയമേളയില്‍ കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് 44180 പോയന്‍േറാടെ രണ്ടാം സ്ഥാനത്തത്തെി. സാമൂഹികശാസ്ത്രമേളയില്‍ ഓവറോള്‍ നേടിയ തൃശൂര്‍ 43327 പോയന്‍േറാടെ മൂന്നാം സ്ഥാനത്തത്തെി. മലപ്പുറവും (42882), പാലക്കാടും (42877) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലത്തെി.
പ്രവൃത്തി പരിചയ മേളയിലെ തത്സമയ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 43968 പോയന്‍റ് നേടി കണ്ണൂരായിരുന്നു മുന്നില്‍. പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കാഞ്ഞതിനാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാസര്‍കോടിനാണ് രണ്ടാംസ്ഥാനം. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം. സാമൂഹികശാസ്ത്ര മേളയില്‍ 178 പോയന്‍േറാടെ തൃശൂര്‍ ഒന്നാമതത്തെിയപ്പോള്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാമതത്തെി. ഐ.ടി മേളയില്‍ 89 പോയന്‍േറാടെ മലപ്പുറം ഒന്നാമതത്തെി. കോട്ടയത്തിനാണ് രണ്ടാം സ്ഥാനം.
ലാബ് സ്കൂളുകളില്‍ ഒരുക്കാന്‍ 20 ലക്ഷം രൂപ വരെ അനുവദിപ്പിക്കാമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.എന്‍. ബാലഗോപാല്‍ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.