ബാർ കോഴ: മന്ത്രി ബാബു വിജിലൻസിന് നൽകിയ മൊഴി പുറത്ത്
text_fieldsതിരുവനന്തപുരം ബാർ ലൈസൻസ് ഫീസ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പ്രീ ബജറ്റ് യോഗം കൂടിയിരുന്നതായി പറയുന്ന മന്ത്രി കെ.ബാബുവിന്‍റെ മൊഴി പുറത്ത്. യോഗത്തിൽ ബിജു രമേശ് അടക്കം പങ്കെടുത്തിരുന്നു. ഏഴു വർഷമായി ഫീസ് വർധിപ്പിച്ചിട്ടില്ലെന്ന് എക്സൈസ് കമ്മിഷണർ ശുപാർശ ചെയ്തതിനെ തുടർന്നാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും മൊഴിയിൽ പറയുന്നു. വിജിലന്‍സിന്‍റെ മധ്യമേഖലാ യൂണിറ്റിന് നല്‍കിയ രഹസ്യമൊഴിയാണ് പുറത്തായിരിക്കുന്നത്. ഈ മൊഴിയുടെയും കൂടി അടിസ്ഥാനത്തിലാണ് ബാബുവിനെതിരെയുളള അന്വേഷണം വിജിലൻസ് അവസാനിപ്പിച്ചത്.
ഫീസ് വര്‍ധിപ്പിക്കുമെന്ന് ബാറുടമകളെ അറിയിച്ച് ബാബു കോഴ വാങ്ങിയെന്നായിരുന്നു ബാർ ഉടമയായ ബിജു രമേശിന്‍റെ ആരോപണം. എന്നാൽ അത്തരത്തിൽ യോഗം ചർന്നിട്ടില്ലെന്നാണ് ബാബു മധ്യമങ്ങളോട് പറഞ്ഞത്. ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുമെന്ന് കെ ബാബു പറഞ്ഞതായും ഇത് കുറച്ചു കൊണ്ടുവരാന്‍ ബാബു 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.