മാൻഹോൾ അപകടം: നൗഷാദിെൻറ കുടുംബത്തെ സർക്കാർ സഹായിച്ചത് മുസ്ലിമായതിനാൽ –വെള്ളാപ്പള്ളി
text_fieldsകൊച്ചി: കോഴിക്കോട് മാൻഹോളിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദ് മുസ്ലിം ആയതിനാലാണ് സർക്കാർ സാമ്പത്തിക സഹായം നൽകുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സമത്വ മുന്നേറ്റ യാത്രക്ക് ആലുവയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് വെള്ളാപ്പള്ളിയുെട പരാമർശം.
‘സ്കൂൾ ഗെയിംസിന് പോയ ഹാൻഡ് ബോൾ ടീം മരിച്ചപ്പോൾ സർക്കാർ അവഗണിച്ചു. മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ മരിച്ച നൗഷാദിന് പത്തു ലക്ഷവും വീട്ടുകാർക്ക് ജോലിയും കൊടുത്തു. ഇവിടെ ജാതിയും മതവുമില്ലെന്നു തെളിഞ്ഞില്ലേ. മരിക്കുന്നെങ്കിൽ മുസ്ലിമായി മരിക്കണം. മുസ്ലിമോ ക്രിസ്ത്യാനിയോ മരിക്കുമെങ്കിൽ തിരുവനന്തപുരത്തു നിന്ന് മന്ത്രിപ്പട തന്നെ എത്തും. എന്നാൽ ഹിന്ദുവാണെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല’ –വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയന്‍ ഇതിനുമുമ്പ് കേരളയാത്ര നടത്തിയപ്പോള്‍ ലാവലിന്‍ കേസ് കുത്തിപ്പൊക്കി യാത്രയുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും ഇക്കുറിയും ജാഥ നടത്തുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും ശ്രമമുണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ നിരപരാധിയാണെന്ന് ആദ്യമേ പറഞ്ഞതാണ്. പലരും അന്ന് താന്‍ പിണറായിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. പിണറായിയും വി.എസും ഒരുപോലെ തന്‍െറ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ആര് ജാഥ നയിക്കണമെന്ന് പ്രത്യേകമായി പറയുന്നില്ല. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമായി കാണുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മറ്റ് സമുദായത്തില്‍ പെട്ടവര്‍ മരിക്കുമ്പോഴും ഇതേ സമീപനം വേണമെന്നാണ് ഉദ്ദേശിച്ചത് –വെള്ളാപ്പള്ളി
നൗഷാദിെൻറ കുടുംബത്തിന് സഹായം നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി വെള്ളാപ്പള്ളി അറിയിച്ചു. മറ്റ് സമുദായത്തില്‍ പെട്ടവര്‍ മരിക്കുമ്പോഴും ഇത് പോലുള്ള സമീപനം വേണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് ഒാേട്ടാ തൊഴിലാളികൾ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു
മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഓട്ടോ ഡ്രൈവറെ അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധം. നൗഷാദിനെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഓട്ടോ തൊഴിലാളികൾ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.