കെ.എം. റോയിക്ക് സ്വദേശാഭിമാനി-കേസരി പുരസ്കാരം നല്‍കി
text_fieldsകൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ കെ.എം. റോയിക്ക് സ്വദേശാഭിമാനി-കേസരി പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കി. റോയിയുടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സമര്‍പ്പണം. സാധാരണ തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നടക്കാറുള്ള ഈ ചടങ്ങ് ആദ്യമായാണ് പുറത്ത് നടന്നത്. അദ്ദേഹത്തിന്‍െറ ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ഇത്.
പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ റോയിയുടെ സേവനങ്ങളെ സമൂഹം സ്മരിക്കുന്നെന്നും അതിന്‍െറ തെളിവാണ് ഈ പുരസ്കാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ ചെയ്യാവുന്നതിന്‍െറ പരമാവധി ചെയ്തെന്നും സാമൂഹിക കടമ നിറവേറ്റാനുള്ള വ്യഗ്രത അദ്ദേഹം കാണിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി, മേയര്‍ സൗമിനി ജയിന്‍, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, മംഗളം ദിനപത്രം എം.ഡി സാജന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പി.ആര്‍.ഡി അഡീ. ഡയറക്ടര്‍ രമേശ്കുമാര്‍ മംഗളപത്രം വായിച്ചു. പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്‍റണി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല നന്ദിയും പറഞ്ഞു. എം.എം. ലോറന്‍സ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ തോമസ് ജേക്കബ്, പി. രാജന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. ലാലി വിന്‍സെന്‍റ്, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.