വൈദ്യുതിവെളിച്ചത്തിനായി സമരം നടത്തിയ തിരുവാല്‍ അമ്മ നിര്യാതയായി
text_fields
നാദാപുരം: അന്തിയുറങ്ങുന്ന കൊച്ചുകൂരയില്‍ വൈദ്യുതി വെളിച്ചമത്തെിക്കാന്‍ നിയമസമരം നടത്തി ശ്രദ്ധനേടിയ കുമ്മങ്കോട്ടെ നീലിയേടത്ത് തിരുവാല്‍ അമ്മ (100) നിര്യാതയായി. നീണ്ടസമരത്തിനൊടുവില്‍ വീട്ടില്‍ വൈദ്യുതി വെളിച്ചമത്തെി ഒരാണ്ട് കഴിഞ്ഞ് സംതൃപ്തിയോടെയാണ് മരണം.
വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ലൈന്‍ വലിക്കാന്‍ അയല്‍വാസികള്‍ തടസ്സം നിന്നതായിരുന്നു പ്രശ്നം.
വലിയൊരു പറമ്പിന്‍െറ മധ്യത്തില്‍ 10 സെന്‍റ് സ്ഥലത്ത് നടന്നുപോകാന്‍ മാത്രം ഇടുങ്ങിയ വഴിയോടെയായിരുന്നു തിരുവാലിന്‍െറ വീട്.
തങ്ങളുടെ വീട്ടുപരിസരത്തെ സ്ഥലത്തുകൂടെ വൈദ്യുതി ലൈന്‍ വലിക്കുന്നത് അയല്‍വാസികള്‍ എതിര്‍ത്തതോടെ കോഴിക്കോട് എ.ഡി.എം ഇടപെട്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം വൈദ്യുതി എത്തിച്ചത്.
പരേതനായ കണാരനാണ് ഭര്‍ത്താവ്. മക്കള്‍: കണ്ണന്‍, കുഞ്ഞിരാമന്‍, നാരായണി, പരേതനായ പൊക്കന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.