ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്ന് ആര്‍. ബാലകൃഷ്ണപിള്ള
text_fieldsകൊല്ലം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് തിരുവനന്തപുരത്തെ വസതിയില്‍വെച്ചാണ് സ്വാമിയെ കണ്ടത്. തന്നോടൊപ്പം ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. സ്വാമിയുമായി ദീര്‍ഘ സമയം സംസാരിച്ചു. പിറ്റേദിവസം രാവിലെ ആലുവയിലേക്ക് പോവുകയാണെന്നും രാത്രി മടങ്ങി വരുമെന്നും തങ്ങളോട് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്ന ഒരാള്‍ ഇത്തരത്തില്‍ പറയില്ളെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.
വിശാല ഹിന്ദു ഐക്യം പ്രായോഗികമല്ല. പ്രബുദ്ധമായ ഈഴവ സമുദായത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ കൊണ്ടുവരിക സാധ്യമല്ല. ദൈവിക ശക്തിയുള്ള വലിയ മനുഷ്യനായിരുന്നു മന്നത്ത് പത്മനാഭന്‍. അതുപോലെ ആര്‍. ശങ്കര്‍ സംഘടനാ രംഗത്ത് അതിബുദ്ധിമാനായിരുന്നു. ഇവര്‍ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം യാഥാര്‍ഥ്യമാകുമെന്ന് തോന്നുന്നില്ളെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
മുസ് ലിം ലീഗും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് കേരളത്തില്‍ ഹിന്ദു വര്‍ഗീയത വളരാന്‍ ഇടയാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ലീഗ് എല്‍.ഡി.എഫില്‍ വരാന്‍ സാധ്യതയില്ളെന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.