ചന്ദ്രബോസ് വധക്കേസിലെ ഒന്നാംസാക്ഷി മൊഴി മാറ്റി
text_fieldsതൃശൂര്‍: പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസിന്‍െറ വിചാരണ തുടങ്ങിയ ആദ്യ ദിവസം ഒന്നാംസാക്ഷി മൊഴി മാറ്റി. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അനൂപാണ് കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത്. ചന്ദ്രബോസിനെ വാഹനം ഇടിപ്പിക്കുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്ന് നേരത്തെ മൊഴി നല്‍കിയ അനൂപ് കോടതിയില്‍ മര്‍ദനം കണ്ടില്ളെന്നും വാഹനം ഇടിച്ചത് കണ്ടുവെന്നുമാണ് മൊഴി നല്‍കിയത്.
കേസിലെ നിര്‍ണായകമായ സാക്ഷിയാണ് കൂറു മാറിയത്. ചന്ദ്രബോസിന്‍റെ മരണമൊഴി പൊലീസിന് എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അനൂപിന്‍റെ മൊഴി ആയിരുന്നു കേസിലെ ഏറ്റവും പ്രധാനമായ തെളിവ്. സാക്ഷി മൊഴി മാറ്റിയതോടെ ചന്ദ്രബോസ് വധക്കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങിയേക്കും.
കേസില്‍ വിസ്താരം തുടരുകയാണ്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കോടതി പരിസരത്ത് ശക്തമായ പൊലിസ് സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനുവും പ്രതിസ്ഥാനത്തുള്ള വ്യവസായി മുഹമ്മദ് നിസാമിനു വേണ്ടി രാമന്‍പിള്ള അസോസിയേറ്റ്സുമാണ് കേസ് വാദിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് നിസാമിനെ തൃശൂരില്‍ എത്തിച്ചിട്ടുണ്ട്. ചന്ദ്രബോസിനെ ഇടിക്കാന്‍ ഉപയോഗിച്ചതെന്ന് പറയുന്ന ഹമ്മര്‍ വാഹനവും കോടതി പരിസരത്ത് എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.