‘ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ ഓർമകൾ പുസ്തകമാക്കി ജയറാം
text_fieldsകൊച്ചി: ‘ ഞാൻ ശ്രീശങ്കര കോളജിൽ വിദ്യാർഥിയായിരുന്ന കാലം. വീടിനടുത്ത കോടനാട് ആനക്കൂട്ടിൽ ഷൂട്ടിങ് നടക്കുന്നു. ആളുകൾക്ക് നടുവിൽ പ്രകാശത്തിൽ കുളിച്ച് ഒരാൾ മാത്രം. ‘എങ്ങനെയുണ്ട് ആശാനെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആനപ്പൊക്കത്തോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന നടൻ മമ്മൂട്ടിയായിരുന്നു അത്.’ ആദ്യ പുസ്തകത്തിന് ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം എന്ന പേര് നൽകിയതിെൻറ രഹസ്യം നടൻ ജയറാം വെളിപ്പെടുത്തുമ്പോൾ പുസ്തകപ്രകാശനം നിർവഹിച്ച നടൻ മമ്മൂട്ടി സദസിലിരുന്ന് ഒരുനിമിഷം അദ്ഭുതംകൂറി.
എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണെൻറ അനന്തരവൻ കൂടിയായ ജയറാം എഴുതിയ ആദ്യ പുസ്തകം ‘ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ കൊച്ചി ഐ.എം.എ ഹാളിൽ വെള്ളിയാഴ്ച ജയറാമിെൻറ പ്രിയപ്പെട്ട ആനയായിരുന്ന കണ്ണെൻറ പാപ്പാൻ കുട്ടപ്പന് കൈമാറിയാണ് മമ്മൂട്ടി പ്രകാശനം ചെയ്തത്. ചടങ്ങിന് പ്രഫ.എം.കെ. സാനു, സേതു, കെ.എൽ. മോഹനവർമ, ലീലാമേനോൻ, നടൻ സിദ്ദീഖ് തുടങ്ങിയവരും സാക്ഷിയായി.
വായിക്കുന്നവർക്ക് മാത്രമെ എഴുതാനാകൂവെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. പണ്ട് വായന ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. എന്നാൽ, കൈയെഴുത്ത് മാസികപോലുള്ള ബാലകുസൃതികൾ തനിക്കും ഉണ്ടായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമനടൻ എന്നതിലപ്പുറത്തേക്കും എത്തിച്ചേരാനായ ആളാണ് ജയറാം. ചെണ്ടവിദഗ്ധനും ആനപ്രേമിയും ആനയുടമയുമാണ്. നല്ല തമാശക്കാരായ ഇന്നസെൻറ്, മുകേഷ് എന്നിവർക്കൊപ്പമോ അൽപം മുകളിലോ ആണ് രസികനായ ജയറാമിെൻറ സ്ഥാനം. അത്രത്തോളം രസികനായ ഒരാൾക്കെ ഇത്രയും ദീർഘമായ ഒരു പുസ്തകം തയാറാക്കാൻ കഴിയൂവെന്നും മമ്മൂട്ടി പറഞ്ഞു.
സിനിമലോകത്ത് പ്രവർത്തിക്കുന്നവർ രചനലോകത്ത് വ്യാപരിക്കുന്നത് സാഹിത്യമേഖലയുടെ വളർച്ചക്ക് സഹായകമാകുമെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. ചടങ്ങിൽ പാർവതിയുടെ മാതാപിതാക്കളായ രമചന്ദ്രൻ, പത്മ എന്നിവരും കെ.സി. നാരായണൻ, പുസ്തക രചനയിൽ പങ്കാളിയായ സജിമോൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.