ഉമ്മൻ ചാണ്ടിക്ക് 73
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ശനിയാഴ്ച 73ാം ജന്മദിനം. 1943 ഒക്ടോബർ 31നാണ് അദ്ദേഹം ജനിച്ചത്. ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും കുടുംബാംഗങ്ങൾക്കൊപ്പം പള്ളിയിലെത്തി പ്രാർഥിക്കുകയെന്ന പതിവിന് മാറ്റമുണ്ടാവില്ല. അതിനായി പുലർച്ചെ തലസ്ഥാനത്തെത്തും.
പള്ളിയിൽനിന്ന് മടങ്ങിയെത്തി കുടുംബാംഗങ്ങൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടരയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്തേക്ക് തിരിക്കും. ജന്മദിനം ആഘോഷിക്കുന്ന പതിവില്ലെങ്കിലും അനുയായികൾ അദ്ദേഹത്തെ ‘പിടികൂടി’ കേക്ക് മുറിക്കും. ഇന്ന് സ്വന്തം തട്ടകമായ കോട്ടയത്തായതിനാൽ ആഘോഷത്തിന് ഒട്ടും കുറവുണ്ടാവില്ല. തുടർച്ചയായി മൂന്നാം വർഷവും വിവാദങ്ങൾക്ക് നടുവിലാണ് ഉമ്മൻ ചാണ്ടിയുടെ ജന്മദിനം.
യഥാക്രമം സോളാർ വിവാദത്തിെൻറയും ബാർലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിെൻറയും നടുവിലായിരുന്നു കഴിഞ്ഞ രണ്ടു ജന്മദിനവും. ബാർ കോഴക്കേസിലെ കോടതി ഉത്തരവുമായി ബന്ധപ്പെട്ട വിവാദത്തിന് നടുവിലാണ് ഇത്തവണത്തേത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.