വോട്ടെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങളായി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി ഇലക്ഷൻ കമീഷെൻറ മാർഗനിർദേശങ്ങളനുസരിച്ചുള്ള എല്ലാ തയാറെടുപ്പും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ അറിയിച്ചു. ആദ്യഘട്ടത്തിൽ 38000 പേരെയും രണ്ടാംഘട്ടത്തിൽ 42000 പേരെയും വിന്യസിക്കും. കർണാടകയിൽനിന്ന് 10 കമ്പനി പൊലീസ് സേനാംഗങ്ങളെയും വിന്യസിക്കും. മുൻ തദ്ദേശ തെരഞ്ഞടുപ്പുകളിൽ വിന്യസിച്ചതിലുമധികം പേരെ ഇത്തവണ നിയോഗിച്ചിട്ടുണ്ട്.
ബൂത്തുതല സുരക്ഷക്കു പുറമെ അഞ്ച് കമ്പനി ഡി.ജി.പി സ്ട്രൈക്കിങ് ഫോഴ്സ്, രണ്ട് കമ്പനി സോണൽ ലവൽ സ്ട്രൈക്കിങ് ഫോഴ്സ്, നാല് കമ്പനി റെയ്ഞ്ച് ലവൽ സ്ട്രൈക്കിങ് ഫോഴ്സ് എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഫോൺ: 0471 2726869.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.