സാക്ഷികളെ സ്വാധീനിക്കല്‍ കേസില്‍ പൊലീസ് തുടരന്വേഷണത്തിന്
text_fieldsകൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തടിയന്‍റവിട നസീറിനെതിരെ പ്രൊഡക്ഷന്‍ വാറനറ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. എന്‍.ഐ.എ കേസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ ഇതുവരെ നസീറിന്‍െറ അറസ്റ്റ് രേഖപ്പെടുത്താതിരുന്ന പൊലീസ് സംഘം വ്യാഴാഴ്ചയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാറന്‍റിന് അപേക്ഷ നല്‍കിയത്. അപേക്ഷ ജഡ്ജി നാരായണപിഷാരടി ഈമാസം നാലിന് പരിഗണിക്കാനായി മാറ്റി.
കേസിന്‍െറ ഗൗരവം കണക്കിലെടുത്ത് എന്‍.ഐ.എ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വിവരങ്ങളും കൈമാറിയിരുന്നെങ്കിലും മറുപടിയില്ലാത്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് തയാറെടുക്കുന്നത്. ബംഗളൂരു ജയിലില്‍ കഴിയുന്ന നസീറിനെ കോടതിയില്‍ ഹാജരാക്കിയശേഷം അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. എന്‍.ഐ.എയുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്തതിനാല്‍ ഇനിയും കാത്തിരുന്നാല്‍ കസ്റ്റഡിയില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇത് ഇടവരുത്തുമെന്ന നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസിന്‍െറ ഈ നീക്കം. കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ അല്ലപ്ര പൂത്തിരി ഹൗസില്‍ ഷഹനാസ് എന്ന അബ്ദുല്ല, കണ്ണൂര്‍ സിറ്റി സ്വദേശി തസ്ലിം എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, വിദേശത്തേക്ക് ഇ-മെയില്‍ അയക്കല്‍ എന്നിങ്ങനെ രണ്ട് കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.