വിവാഹ പരസ്യം നല്‍കി പണവും സ്വര്‍ണവും തട്ടുന്നയാള്‍ അറസ്റ്റില്‍
text_fields
തൃശൂര്‍: പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന സംഘത്തിലെ പ്രധാനിയെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര മുട്ടുംപുറം അരീക്കോട് വീട്ടില്‍ സെയ്തലവിയാണ്(45) പിടിയിലായത്. തൃശൂര്‍ കേച്ചേരി സ്വദേശിയായ യുവതിയെ കബളിപ്പിച്ച് അഞ്ചരപ്പവന്‍ തട്ടിയ കേസിലാണ് പ്രതി കുടുങ്ങിയത്. മുസ്ലിം യുവതിയെ രണ്ടാം വിവാഹത്തിന് ആവശ്യമുണ്ടെന്ന് കാണിച്ച് ഇയാള്‍ പത്രത്തില്‍ പരസ്യം കൊടുത്താണ് തട്ടിപ്പിന് അരങ്ങൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. പരസ്യത്തോട് പ്രതികരിച്ച യുവതിയുടെ കേച്ചേരിയിലെ വീട്ടില്‍ സുഹൃത്തുക്കളോടൊപ്പമത്തെി പെണ്ണു കണ്ടു. യുവതിയെ മൊബൈലില്‍ നിരന്തരം ബന്ധപ്പെട്ടു. അടുത്ത ദിവസം ഉമ്മയും പെങ്ങളും കാണാന്‍ വരുമെന്നും യുവതി അണിഞ്ഞ പഴയ സ്വര്‍ണാഭരണങ്ങള്‍ അവര്‍ക്കിഷ്ടമാകില്ളെന്ന് യുവതിയെ വിശ്വസിപ്പിച്ചു. മുന്‍ ഭാര്യയുടെ കുറച്ച് സ്വര്‍ണം കൈവശം ഉണ്ടെന്നും അതുകൂടി ചേര്‍ത്ത് പഴയവ മാറ്റി പുതിയ ഡിസൈന്‍ ആഭരണങ്ങള്‍ എടുക്കാമെന്ന് യുവതിയോട് പറഞ്ഞു. യുവതിയെ തൃശൂരിലേക്ക് വിളിച്ചു വരുത്തി. കാറില്‍ കയറ്റി പ്രമുഖ ജ്വല്ലറിയുടെ പരിസരത്തത്തെി. പണിക്കൂലിയും തൂക്കക്കുറവും സംസാരിച്ച് വരാമെന്നു പറഞ്ഞ് കൈയിലുള്ള ആഭരണങ്ങള്‍ കാണിച്ച് യുവതിയുടെ ആഭരണങ്ങളും ഊരി വാങ്ങി ജ്വല്ലറിയിലേക്ക് പോയി. യുവതി ജ്വല്ലറിയിലത്തെി അന്വേഷിച്ചപ്പോള്‍ യുവാവിന്‍െറ പൊടി പോലും ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.