ചുരുക്കി ചെലവിട്ട് സര്‍ക്കാര്‍; വിനിയോഗം മെച്ചപ്പെട്ടില്ല
text_fieldsതിരുവനന്തപുരം: ചുരുക്കി ചെലവഴിച്ച് സാമ്പത്തിക വര്‍ഷാവസാനത്തെ സമ്മര്‍ദം സര്‍ക്കാര്‍ മറികടന്നു. ബില്ലുകളുടെ കുത്തൊഴുക്ക് വന്നെങ്കിലും വളരെ കുറച്ച് പണമാണ് അനുവദിച്ചത്. വൈകീട്ട് ഏഴുവരെ മാത്രമേ ബില്‍ സ്വീകരിച്ചുള്ളൂ. അതുവരെയുള്ള കണക്ക് പ്രകാരം വാര്‍ഷിക പദ്ധതി വിനിയോഗം 67.78 ശതമാനം മാത്രമാണ്. സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസമായ ഇന്നലെ ചെലവഴിച്ചത് 2600 കോടി രൂപയാണ്. 1000 കോടിയോളമാണ് ചെലവാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്.
രാത്രി വൈകിയാണ് ട്രഷറികളുടെ പ്രവര്‍ത്തനം അവസാനിച്ചത്. ബില്‍ പാസാക്കലും മറ്റ് നടപടികളും അതുവരെ തുടര്‍ന്നു. ഇടപാടുകള്‍ പൂര്‍ത്തിയാക്കിയശേഷം മിച്ചംവരുന്ന തുക അറിയിക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്ക് പണം അനുവദിക്കാതെയും അക്കൗണ്ടുകള്‍ മാറ്റിയിടാന്‍ അനുവദിക്കാതെയും കടുത്ത നിയന്ത്രണമാണ് ധനവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച ട്രഷറിയില്‍ പണമിടപാടില്ല. വരും ദിവസങ്ങളില്‍ ശമ്പള- പെന്‍ഷന്‍ ബില്ലുകള്‍ മാറേണ്ടതുണ്ട്. ഏതാനും ദിവസം ബാക്കിയുള്ളത് ട്രഷറിക്ക് ആശ്വാസമായി. 1550 കോടിയുടെ ട്രഷറി മിച്ചവുമായാണ് വ്യാഴാഴ്ച ഇടപാടുകള്‍ ആരംഭിച്ചത്. നികുതി ഇനത്തില്‍ ഇന്നലെ ട്രഷറിയിലേക്ക് പണമത്തെുകയും ചെയ്തു.
എന്നാല്‍, ബില്ലുകള്‍ പാസാക്കുന്നതിലും തുക അനുവദിക്കുന്നതിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാന ദിവസം പതിവുള്ള പണത്തിന്‍െറ കുത്തൊഴുക്ക് തടഞ്ഞു. ചൊവ്വാഴ്ച 2000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ബുധനാഴ്ച 66.14 ശതമാനമായിരുന്ന പദ്ധതി വിനിയോഗം. അതാണ് 67.78 ശതമാനത്തിലത്തെിയത്.
അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഇത് ഇനിയും ഉയരും. 4800 കോടിയുടെ തദ്ദേശവിഹിതത്തില്‍ വിനിയോഗം 77.70 ശതമാനമായി. ബുധനാഴ്ച 3430.89 കോടിയായിരുന്നത് വ്യാഴാഴ്ച വൈകീട്ടോടെ 3729.28 കോടിയായി ഉയര്‍ന്നു. 20000 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ 13556.71 കോടി രൂപ വിനിയോഗിച്ചതായാണ് വൈകിയുള്ള കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.