സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും -സുധീരൻ
text_fieldsന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഉറപ്പിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ല. സ്ക്രീനിങ് കമ്മിറ്റി യോഗം ഇന്നും തുടരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ സ്ക്രീനിങ് കമ്മിറ്റി ഇന്ന് രാവിലെ ഒമ്പത് മണിക്ക് വീണ്ടും ചേരും. അതിന് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് പൂർണമായ പട്ടിക പുറത്തിറക്കും. ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും സുധീരൻ അറിയിച്ചു.
തര്‍ക്ക സീറ്റുകളില്‍ തീരുമാനമാവാതെയാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചത്. ഉച്ചക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുമാനമാവാത്തതിനാൽ യോഗം നീളുകയായിരുന്നു. കണ്ണൂരും കൊല്ലവും അടക്കമുള്ള ഒരു ഡസനോളം സീറ്റുകളില്‍ ആണ് തര്‍ക്കം നിലനില്‍ക്കുന്നത്. വിവിധ ഗ്രൂപ്പുകള്‍ ഒന്നിലേറെ സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചതാണ് തര്‍ക്കത്തിന് കാരണം.
ഇതില്‍ ഇരിക്കൂര്‍, തൃക്കാക്കര സീറ്റുകളില്‍ സോണിയാ ഗാന്ധി തീരുമാനമെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ നാലു ദിവസമായി തര്‍ക്ക സീറ്റുകളില്‍ സക്രീനിങ് കമ്മിറ്റി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എ.കെ ആന്‍റണി അടക്കമുള്ള നേതാക്കളുമായി സോണിയയും രാഹുലും പലവട്ടം ചര്‍ച്ചകള്‍ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.