ബാബു ഭരദ്വാജിന് വിട
text_fieldsകോഴിക്കോട്: പ്രണയത്തിന്‍െറയും വിരഹത്തിന്‍െറയും വാക്കുകള്‍കൊണ്ട് സഹൃദയരെ തൊട്ട ബാബു ഭരദ്വാജിന് യാത്രാമൊഴി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം. ബുധനാഴ്ച രാത്രി ഒമ്പതിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ഭരദ്വാജിന്‍െറ മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിനാണ് മലാപ്പറമ്പിലെ ‘ഭൂമിക’യില്‍ എത്തിച്ചത്. അമേരിക്കയിലുള്ള മകള്‍ ഗ്രീഷ്മ ഉച്ചക്ക് പന്ത്രണ്ടോടെ കോഴിക്കോട്ടത്തെി.
മുപ്പതു വര്‍ഷത്തോളമായി മലാപ്പറമ്പിലെ ഭൂമികയിലായിരുന്നു താമസം. തൃശൂരില്‍ ജനിച്ച ഭരദ്വാജിന്‍െറ സൗഹൃദം കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. വ്യത്യസ്ത മേഖലയിലുള്ള നൂറുകണക്കിന് പേരാണ് എഴുത്തുകാരന്‍െറ വീട്ടിലും അന്ത്യോപചാരചടങ്ങിലും പങ്കാളികളായത്. എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എളമരം കരീം, കെ. കുഞ്ഞിരാമന്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, മീഡിയവണ്‍ സി.ഇ.ഒ അബ്ദുല്‍ മജീദ്, മുന്‍ മേയര്‍ എം. ഭാസ്കരന്‍, മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ്, നടന്‍ ജോയ് മാത്യു, ശ്രീരാമന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി. മോഹനന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം ടി.പി. ദാസന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.കെ. രമ, കെ.എസ്. ഹരിഹരന്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഐ.പി.എച്ച് എഡിറ്റര്‍ വി.എ. കബീര്‍, ഡോ. ആസാദ്, ജി. ശക്തിധരന്‍, കോഴിക്കോട് സൗത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, നോര്‍ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം. സുരേഷ്ബാബു, കവി കെ.സി. ഉമേഷ്ബാബു തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. മാതാവ് ഭവാനി, ഭാര്യ പ്രഭ, മക്കളായ രേഷ്മ, ഗ്രീഷ്മ, താഷി, സഹോദരങ്ങളായ അജയന്‍, മോഹനന്‍, ശാന്ത എന്നിവര്‍ ചടങ്ങിന് നിറകണ്ണുകളോടെ സാക്ഷികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.