തെരഞ്ഞെടുപ്പ് കേസ്: മന്ത്രി ജയലക്ഷ്മിയെ വിസ്തരിച്ചു
text_fieldsമാനന്തവാടി: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും തെരഞ്ഞെടുപ്പ് ചെലവിന്‍െറ കണക്കില്‍ ക്രമക്കേട് നടത്തിയെന്നുമാരോപിച്ച് നല്‍കിയ പരാതിയില്‍ പട്ടികവര്‍ഗ യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മിയെ വിസ്തരിച്ചു. മാനന്തവാടി നിയോജക മണ്ഡലം വരണാധികാരികൂടിയായ സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവുവാണ് വിസ്തരിച്ചത്. രാവിലെ 11.30ഓടെ അഡ്വ. എന്‍.കെ. വര്‍ഗീസിനൊപ്പമാണ് മന്ത്രി വിചാരണക്കത്തെിയത്. പരാതിക്കാരനായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ബത്തേരി ബീനാച്ചി കളരിക്കല്‍ കെ.പി. ജീവന്‍, ഹൈകോടതി അഭിഭാഷകന്‍ സി.എസ്. ഋത്വിക്കിനും അഡ്വ. ജോഷിക്കുമൊപ്പമാണ് ഹാജരായത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ വിചാരണക്കുശേഷമാണ് ഇരുകൂട്ടരും പുറത്തിറങ്ങിയത്. ആവശ്യമായ രേഖകള്‍ ഇരുകൂട്ടരും ഹാജരാക്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 16ലേക്ക് മാറ്റി. കേസില്‍ വിശദമായ വാദം കേട്ടതായും മന്ത്രിയുടെ വിചാരണ പൂത്തിയായതായും സബ് കലകട്ര്‍ ശ്രീറാം സാംബശിവറാവു പറഞ്ഞു.
16ന് ഇരുകൂട്ടരുടെയും അഭിഭാഷകരാകും ഹാജരാവുക. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കോളത്തില്‍ ബി.എ എന്നാണ് മന്ത്രി രേഖപ്പെടുത്തിയത്. ബി.എ പാസാകാത്ത മന്ത്രി ബി.എ എന്നെഴുതിയത് കുറ്റമാണെന്നാണ് ഹരജിയില്‍ ഉന്നയിച്ചത്. കൂടാതെ, തെരഞ്ഞെടുപ്പ് ചെലവില്‍ പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ഈ തുക പിന്‍വലിക്കുകയും ചെയ്തു. 3,96,581 രൂപ ചെലവഴിച്ച കണക്കാണ് കാണിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 2012ല്‍ ജീവന്‍ തെരഞ്ഞെടുപ്പ് കമീഷനെയും ഹൈകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, ഹൈകോടതി കേസ് തള്ളുകയും തീരുമാനമെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനമെടുക്കുന്നത് വൈകിയതില്‍ അടുത്ത ദിവസം കോടതി വിശദീകരണം ആരാഞ്ഞിരുന്നു. രണ്ടുമാസം മുമ്പാണ് ജീവന്‍ വീണ്ടും സബ് കലക്ടറെ പരാതിയുമായി സമീപിച്ചത്. കേസ് സബ് കലക്ടറുടെ പരിഗണനയിലായതിനാല്‍ ഒന്നും പ്രതികരിക്കാനില്ളെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. വിചാരണക്കുശേഷം പുറത്തിറങ്ങിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് മറുപടിപറയുകയായിരുന്നു. എന്തുപറഞ്ഞാലും അത് വിചാരണയിലുള്ള കേസിനെ ബാധിക്കും. 16ന് കേസില്‍ തീരുമാനമുണ്ടായതിനുശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന തന്‍െറ പരാതിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മി തെറ്റ് സമ്മതിച്ചതായി പരാതിക്കാരനായ കെ.പി. ജീവന്‍ പറഞ്ഞു. സബ് കലക്ടറുടെ മുമ്പാകെ നടന്ന വിചാരണയില്‍ ബി.എ പാസായിട്ടില്ളെന്നും തെരഞ്ഞെടുപ്പ് ചെലവില്‍ 3,96,000 രൂപ മാത്രമാണ് ചെലവഴിച്ചതെന്നും ബാക്കി ഏഴുലക്ഷം രൂപ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് മന്ത്രി വെളിപ്പെടുത്തിയതെന്നും ജീവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.