ജിനന്‍െറ കരവിരുതില്‍ ഇന്ത്യ-സൗദി ബന്ധം പുതിയ തലങ്ങളിലേക്ക്
text_fieldsമത്തേല: ശില്‍പി ജിനന്‍ ബാലരാമപുരത്തിന്‍െറ കരവിരുതില്‍ ഇന്ത്യ-സൗദി ബന്ധം പുതിയ തലങ്ങളിലേക്ക്. ഒപ്പം രാജ്യത്തെ പ്രഥമ മസ്ജിദിന് അന്താരാഷ്ട്ര അംഗീകാരവും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് സൗദിയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവിന് സമ്മാനിച്ച മസ്ജിദിന്‍െറ സുന്ദര മാതൃക നിര്‍മിക്കാന്‍ ശില്‍പിയും ഡിസൈനറുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജിനന് വേണ്ടിവന്നത് നാല് ദിവസത്തെ കഠിനപ്രയത്നം. ചരിത്രത്തിന്‍െറ നെറുകയിലത്തെിയ ചേരമാന്‍ ജുമാ മസ്ജിദിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് ജിനനും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നു.
പത്തിഞ്ച് നീളവും എട്ടിഞ്ച് വീതിയും ഒമ്പതിഞ്ച് ഉയരവുമുള്ള മനോഹരമായ മാളികപ്പുരയുടെ രൂപത്തിലുള്ള മസ്ജിദിന്‍െറ മാതൃക പിച്ചളയില്‍ തീര്‍ത്ത് സ്വര്‍ണം പൂശിയെടുക്കുകയാണ് ചെയ്തത്. ടൂറിസം വകുപ്പ് ഈ ആവശ്യമുന്നയിച്ചപ്പോള്‍ വലിയൊരു വെല്ലുവിളിയാണ് മുന്നിലത്തെിയതെങ്കിലും ഏറ്റെടുക്കുകയായിരുന്നു. സുഹൃത്തുക്കളായ ബിനു, ഹരിദാസ്, സഹോദരന്‍ ഗിരീഷ് എന്നിവരുടെ പ്രയത്നം കൂടിയായപ്പോള്‍ ജിനനുപോലും വിശ്വസിക്കാനാവാത്ത വിധം ശില്‍പം യാഥാര്‍ഥ്യമായി. ഇത് മറക്കാനാവാത്ത അനുഭവമാണെന്ന് ജിനന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഈ മേഖലയില്‍ തന്‍െറ മേല്‍വിലാസം മായ്ക്കാനാവാത്ത വിധം ഈ ശില്‍പി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ നാഷനല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) കേരളത്തിന് എട്ടുതവണ ഈ 43കാരന്‍െറ കരവിരുതില്‍ സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുണ്ട്. മുസ്രിസ് പൈതൃകപദ്ധതിയുടെ ഉദ്ഘടാനത്തിനത്തെിയ രാഷ്ട്രപതിക്ക് സമ്മാനിച്ച മുസ്രിസിന്‍െറ അടയാളമായ പായ്ക്കപ്പലിന്‍െറ മാതൃക നിര്‍മിച്ചതും ജിനനാണ്. കൂടാതെ ഓണക്കാലത്തെ ടൂറിസം വാരാഘോഷ വേളയില്‍ ഇരുപതോളം വ്യത്യസ്ത പ്ളോട്ടുകള്‍ നിര്‍മിക്കുന്നതും ജിനന്‍െറ നേതൃത്വത്തിലാണ്.
ചരിത്രത്തിന്‍െറ നെറുകയില്‍ ചേരമാന്‍ ജുമാമസ്ജിദ് എത്തിയപ്പോള്‍ നാട്ടുകാരും ആഹ്ളാദത്തിമര്‍പ്പിലാണ്.
പുരാതന കാലത്ത് ഇന്ത്യയും മധ്യപൗരസ്ത്യ ദേശമായി ഉണ്ടായിരുന്ന വാണിജ്യ ഇടപാടുകളുടെ പ്രതീകമെന്ന നിലക്കാണ് മോദി ഈ സമ്മാനം സൗദി രാജാവിന് നല്‍കിയത്. ഇതോടെ യുനെസ്കോ ലോകപൈതൃക ഭൂപടത്തില്‍ രാജ്യത്തിന്‍െറ പൈതൃക സ്വത്തായി ചേരമാന്‍ ജുമാ മസ്ജിദ് ഇടംപിടിക്കാനുള്ള സാധ്യത വര്‍ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.