Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2016 4:57 PM IST Updated On
date_range 6 April 2017 6:23 AM ISTസരിതയുടെ കത്തുകൾക്ക് പിന്നിൽ ഗണേഷ് -ജഗദീഷ്
text_fieldsbookmark_border
കൊല്ലം: സോളാർ കേസ് പ്രതി സരിത എസ്. നായരുടെ കത്തിന് പിന്നിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ ആണെന്ന് പത്തനാപുരം യു.ഡി.എഫ് സ്ഥാനാർഥി നടൻ ജഗദീഷ്. കത്തുകൾ എഴുതിക്കൊടുക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. സുഹൃത്തിന്‍റെ കൈപ്പട തനിക്ക് മുപ്പത് വർഷമായി അറിയാം. എന്നാൽ ആ കൈപ്പട ഇവിടെ ചിലവാകില്ലെന്നും ജഗദീഷ് പറഞ്ഞു.
ചെളിവാരി എറിയുന്നതിന് വേണ്ടി ഗണേഷ് ഉപയോഗിക്കുന്ന സ്ഫോടക വസ്തു ആരാണെന്നും എന്താണെന്നും ജനങ്ങൾക്കറിയാം. ആ സ്ഫോടക വസ്തു ഒാരോ ദിവസവും ഒാരോ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഒരുകാലത്ത് ഗണേഷ് തന്‍റെ സുഹൃത്തായിരുന്നു. എന്നാൽ ഇപ്പോൾ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാറില്ല -ജഗദീഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story