വിലവര്‍ധനയുണ്ടാവില്ലെന്ന് ഉറപ്പുനല്‍കി എല്‍.ഡി.എഫ് പ്രകടന പത്രിക
text_fieldsതിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം നിത്യോപയോഗ സാധന വിലവര്‍ധനയുണ്ടാവില്ളെന്ന് ഉറപ്പുനല്‍കി എല്‍.ഡി.എഫ് പ്രകടനപത്രിക. മാര്‍ച്ച് 21ഓടെ പത്രിക പ്രസിദ്ധീകരിക്കും. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്കാണ് അഞ്ചുവര്‍ഷവും വിലവര്‍ധനയില്ലാത്തത്. പുരുഷന്മാര്‍ക്കും പ്രസവാവധി അനുവദിക്കുമെന്ന് മുന്നണി വാഗ്ദാനം ചെയ്യുന്നു. ചൊവ്വാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി അഞ്ചര മണിക്കൂറെടുത്ത് പരിശോധിച്ച കരട് പത്രികയിലാണ് ഇതുള്‍പ്പെടെ നിര്‍ദേശങ്ങളുള്ളത്.
ഭൂരഹിതരില്ലാത്ത, പട്ടിണിക്കാരില്ലാത്ത, വിശപ്പില്ലാത്ത, വിലക്കയറ്റമില്ലാത്ത, വികസന കേരള സങ്കല്‍പമാണ് പത്രിക മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തെ റെയില്‍-ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി നാലുവരിപ്പാതയും അതിവേഗ തീവണ്ടിയുമുള്‍പ്പെടെ വേണമെന്ന് പത്രിക നിര്‍ദേശിക്കുന്നു. റെയില്‍വേയുമായി സഹകരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കും. മദ്യ ഉപഭോഗം പടിപടിയായി കുറക്കും. അതിന് മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കും. സ്ത്രീ, കര്‍ഷക സൗഹൃദനയങ്ങള്‍ നടപ്പാക്കും. അഴിമതി അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പത്രികയില്‍ ഉള്‍പ്പെടുന്നു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജനകീയാസൂത്രണത്തിന്‍െറ രണ്ടാംഘട്ടം ആരംഭിക്കും. ഇക്കാര്യത്തില്‍ കുടുംബശ്രീക്കായിരിക്കും പ്രമുഖ പങ്ക്. സര്‍ക്കാറിന്‍െറ മൈക്രോഫിനാന്‍സ് പദ്ധതികള്‍ കുടുംബശ്രീ വഴിയാകും നടപ്പാക്കുക. സംസ്ഥാന-ദേശീയ ഹൈവേ വികസിപ്പിക്കുമെന്നും പറയുന്നു. ക്ഷേമപെന്‍ഷനുകള്‍ യഥാസമയം ഉപയോക്താക്കള്‍ക്ക് എത്തിക്കും.
എല്‍.ഡി.എഫ് ഉപസമിതി തയാറാക്കിയ നിര്‍ദേശങ്ങളില്‍ രാവിലെ 11നാണ് ചര്‍ച്ച ആരംഭിച്ചത്. ഓരോന്നും വിശദമായി ചര്‍ച്ച ചെയ്തശേഷം ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് പുതുക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.