സ്ഥാനാർഥി നിർണയം: കോൺഗ്രസ് അവഗണിച്ചെന്ന് ഒാർത്തഡോക്സ് സഭ
text_fieldsകോട്ടയം: സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമർശവുമായി ഒാർത്തഡോക്സ് സഭ. സ്ഥാനാർഥികളെ തെരഞ്ഞെടുത്തപ്പോൾ കോൺഗ്രസ് പൂർണമായി അവഗണിച്ചെന്ന് ഒാർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ പറഞ്ഞു.
രാഷ്ട്രീയമായി തിളക്കമുള്ള ആരും സഭയിൽ ഇല്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. അവഗണന വിശ്വാസികൾ തിരിച്ചറിയുമെന്ന് കത്തോലിക്ക ബാവ പറഞ്ഞു. സഭയുടെ മനസറിഞ്ഞാണ് എൽ.ഡി.എഫ് വീണ ജോർജിനെ സ്ഥാനാർഥിയാക്കിയത്. സഭാംഗമെന്ന പരിഗണന ആറന്മുളയിൽ വീണക്ക് ലഭിക്കുമെന്നും ബാവ കൂട്ടിച്ചേർത്തു.
ശരി തെറ്റുകളുടെ നിർവചനമാകുന്ന തരത്തിൽ അഴിമതി വളർന്നു. തെരഞ്ഞെടുപ്പിൽ ആർക്കൊപ്പമെന്ന പരസ്യ നിലപാട് സ്വീകരിക്കാത്തത് ധാർമികതയുടെ ഭാഗമാണെന്നും കത്തോലിക്ക ബാവ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.